കോഴിക്കോട് നടന്ന മുസ്ലിംലീഗ് റാലിക്കെതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് സ്വമേധയാ കേസെടുത്ത പോലീസ് സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രോട്ടോകോള്‍ ലംഘനത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യവുമായി മുസ്ലിംലീഗ്. കണ്ടാലറിയുന്ന 10000 പേര്‍ക്കെതിരെയാണ് മുസ്ലിംലീഗ് സമ്മേളനത്തില്‍ കേസെടുത്തത്. സി.പി.എം എരിപുരത്ത് നടത്തിയ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സ്വമേധയാ കേസ്സെടുത്തിട്ടില്ല. യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു ഈ സമ്മേളനം.

മുസ്ലിം ലീഗ് കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് എസ്.കെ.പി സകരിയ്യ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വമേധയാ കേസെടുത്തില്ലെങ്കിലും പരാതി നല്‍കിയാലെങ്കിലും കേസെടുക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സ്വമേധയാ കേസെടുക്കാത്ത പോലീസ് പരാതിയുടെ അടിസ്ഥാനത്തിലെങ്കിലും കേസ്സെടുക്കുമോ എന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീംചേലേരി ചോദിച്ചു.