കോവിഡിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ പിപി ഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേട് . നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെഎംഎസ് സിഎല്‍ തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിയ്ക്ക് ഓര്‍ഡര്‍ കൊടുത്തത് 1500 രൂപയ്ക്ക്. 550 രൂപയുടെ കിറ്റിന് രണ്ട് മാസമെടുത്തപ്പോള്‍ 1500 രൂപയുടെ കിറ്റിന് ഉത്തരവിറക്കാന്‍ വേണ്ടി വന്നത് രണ്ട് ദിവസം മാത്രമാണ്. ഒരു മുന്‍ പരിചയവുമില്ലാത്ത കമ്പനിക്ക് മുഴുവന്‍ തുകയായ 9 കോടി രൂപയും മുന്‍കൂറായി കൊടുക്കാന്‍ ഫയലിലെഴുതുകയും ചെയ്തു.

മാര്‍ക്കറ്റ്  വിലയേക്കാള്‍ കുറച്ച് വാങ്ങണം എന്നാണല്ലോ സര്‍ക്കാര്‍ ചട്ടം.എന്നാല്‍ മാര്‍ക്കറ്റ് വില നോക്കിയില്ലെന്ന് മാത്രമല്ല 550 രൂപയുടെ പിപിഇ കിറ്റിന് ഒരു മുന്‍പരിചയവുമില്ലാത്ത കമ്പനിക്ക് 1500 രൂപയാണ് കൊടുത്തത്.