ബെയ്ജിംങ്: ചൈനയിലെ യുഎസ് എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ 26 കാരനെന്ന് റിപ്പോര്‍ട്ട്. എംബസിയുടെ പ്രാദേശിക സുരക്ഷാ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ബോംബ് പൊട്ടിച്ചെന്നു കരുതുന്ന ആളുടെ പരിക്ക് ഗുരുതരമല്ല. സ്‌ഫോടനത്തിനുശേഷം പ്രദേശത്തിന്റെ ചിത്രങ്ങളും വീഡിയോയും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് എംബസി പരിസരത്ത് സ്‌ഫോനം നടന്നത്. ഒരു വ്യക്തി മാത്രമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഉടന്‍ തന്നെ സുരക്ഷാ സൈന്യവും പൊലീസും സ്ഥലത്തെത്തുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയുമായിരുന്നു. സ്‌ഫോടനം നടന്നയുടനെ ജനം ചിതറിയോടി. തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി കൂടുതല്‍ സൈന്യത്തെയും പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചു. കുടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.