ബെംഗളുരു: ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ കര്‍ണാടകയില്‍ പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 2ന് ബന്ദ്. ലിംഗായത്തുകളുടെ പ്രത്യേക പദവി ആവശ്യമുയര്‍ത്തി നടന്ന പ്രക്ഷോഭങ്ങള്‍ അടങ്ങും മുമ്പാണ് വടക്കന്‍ കര്‍ണാടക വീണ്ടും സംഘര്‍ഷഭരിതമാവുന്നത്. ഈ മേഖലയിലെ 13 ജില്ലകള്‍ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ പ്രക്ഷോഭം.
തെക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാര്‍ മന്ത്രിസഭയില്‍ സ്വാധീനം ചെലുത്തുന്നുന്നുവെന്നും വടക്കന്‍ മേഖലയെ അവഗണിക്കുകയാണെന്നും പരാതിയുണ്ട്.