Culture
ഭര്‍ത്താവിന്റെ അമ്മയെ ക്രൂരമായി മര്‍ദിച്ച മരുമകള്‍ അറസ്റ്റില്‍
എണ്‍പതുകാരിയായ അമ്മായിയമ്മയെ നിരന്തരം ദേഹോപദ്രവമേല്‍പിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മിവാസ് നഗറിലാണ് സംഭവം. കാന്താദേവി ഭര്‍ത്താവിന്റെ അമ്മയായ ചാന്ദ് ഭായിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ അയല്‍വായിയായ ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. കാന്താദേവി ഒളിവില്‍ പോയെങ്കിലും പോലീസ് ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. മരുമകള്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് ചാന്ദ് ഭായി മൊഴി നല്‍കിയിട്ടുണ്ട്. പ്രായമേറിയ അമ്മായിയമ്മ ഒരു ബാധ്യതയാണെന്ന് കരുതിയാണ് കാന്താദേവി ഉപദ്രവിച്ചിരുന്നത്.
Dear @mlkhattar Ji
— Manjinder S Sirsa (@mssirsa) June 7, 2019
This old woman is from village Niwaj Nagar, Narnaul Dist Mahendargarh
She is a proud Ex member of INA and a govt pensioner. She is regularly beaten by her daughter in law. This is heart-wrenching!
Could we please extend her support @police_haryana @cmohry pic.twitter.com/d0ALwikqRi
അതിക്രൂരമായാണ് കാന്താദേവി ഭര്‍തൃമാതാവിനോട് പെരുമാറുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിവരമറിഞ്ഞതോടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും രംഗത്തെത്തി. സംഭവത്തെ കുറിച്ചന്വേഷിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അദ്ദേഹം ഉന്നത പോലീസധികാരികള്‍ക്ക് നിര്‍ദേശം നല്കി.
അമ്മായിയമ്മയ്ക്ക് പെന്‍ഷനായി ലഭിച്ച മുപ്പതിനായിരം രൂപ കൊടുക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസങ്ങളിലെ മര്‍ദനമെന്ന് ചാന്ദ് ഭായി പറഞ്ഞതായി പോലീസ് അറിയിച്ചു. അതിര്‍ത്തി രക്ഷാസേനയിലെ അംഗമായിരുന്ന ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ചാന്ദ് ഭായിയ്ക്ക് സര്‍ക്കാരില്‍ നിന്ന് പെന്ഷന് ലഭിക്കുന്നുണ്ട്.
-
GULF14 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
News3 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 hour agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
