തിരുവനന്തപുരം: വനിതാ ഐ.പി.എസ്സുകാരിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ഒളിവിലായിരുന്ന പൂന്തുറ മാണിക്കവിളാകം സ്വദേശി സലീം(25)ആണ് പിടിയിലായത്. ഇയാള്‍ കോവളത്ത് കാറ്ററിങ് ജീവനക്കാരനാണ്.

ശനിയാഴ്ച്ചയാണ് സംഭവം. കോവളം ബൈപ്പാസ് സര്‍വീസ് റോഡിലൂടെ നടന്നുവരികയായിരുന്ന ഉദ്യോഗസ്ഥയുടെ പിന്നാലെ ബൈക്കിലെത്തി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്നതോടെ മാല കിട്ടാതെ ഇയാള്‍ കടന്നുപോവുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയുടെ ചിത്രം കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.