crime

വനിതകളെ മാത്രം നിയമിച്ച് പുതിയ വിങ്; ദുബൈയില്‍ പ്രത്യേക സായുധ പൊലീസ്

By webdesk14

January 13, 2023

ദുബൈയില്‍ വനിതകള്‍ക്ക് പൊലീസ് സേനയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്ത്രികള്‍ക്ക് മാത്രമുള്ള പ്രത്യാക സായുധ പൊലീസിനെ സജ്ജരാക്കി ദുബൈ പൊലീസ്. സേനയില്‍ സ്ത്രീ ശാക്തീകരണത്തില്‍ ലക്ഷ്യംവെച്ചുകൊണ്ടുള്ള നടപടിയില്‍ താല്‍പര്യം കാണിച്ച സ്ത്രികളെയാണ് പ്രത്യേക പരിശീലനം നല്‍കി ടീമില്‍ അംഗങ്ങളാക്കിയത്. സുപ്രധാന ദൗത്യങ്ങള്‍ക്കുവേണ്ടി സജ്ജരാക്കി നിര്‍ത്തുന്ന ആയുധ പരിശീലനമടക്കം നേടിയ വിങ്ങാണിത്. സ്ത്രീ ഉദ്യഗസ്ഥരുടെ ഇത്തരത്തിലുള്ള നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്.ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു.