ചാരുംമൂട്: വലത് കാലില്‍ നീര് വന്ന് വീര്‍ത്ത് മാംസം വളരുന്ന അപൂര്‍വ്വ രോഗവുമായി വീട്ടമ്മ സഹായം തേടുന്നു. ഭാരമുള്ള കാലുമായി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ആദിക്കാട്ടുകുളങ്ങര തൈക്കോട്ടയ്യത്ത് നബിസത്തുള്ളത്. 

സാധാരണ ജീവിതം നയിച്ചിരുന്ന നബിസത്തിന്‍റെ ജീവിതതാളം തെറ്റിയത് ആറുമാസം മുന്‍പാണ്. വലത് കാല്‍ നീരുവന്ന് വീര്‍ത്ത് 90 കിലോയോളം മാംസം വളര്‍ന്ന നിലയിലാണുള്ളത്. അടിയന്തരമായി ചികിത്സ വേണ്ട അവസ്ഥയിലാണ് വീട്ടമ്മയുള്ളത്. പത്ത് ലക്ഷത്തോളം രൂപ അടിയന്ത ചികിത്സയ്ക്ക് വേണ്ടിവരുമെന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. ‍

മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചതോടെ നബിസത്ത് തൊഴിലുറപ്പിന് പോയിയായിരുന്നു വീട്ടിലെ ചിലവുകളും രണ്ടുമക്കളുടെ പഠനവും മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഭര്‍തൃവീടിനോട് ചേര്‍ന്നുള്ള ചായ്പിലായിരുന്നു ഇവരുടെ താമസം. നമ്പീസത്തിനെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയിൽ ആദിക്കാട്ടുകുളങ്ങര കേരളാ ഗ്രാമീണ ബാങ്ക് ശാഖയിൽ ചികിത്സാ സഹായ സമിതി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് 

നമ്പർ 40587101026148
ഐ.എഫ്.എസ്.സി കോഡ് KLGB0040587
ഫോൺ 9446573282