ജര്‍മനിയില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടി 4 പേര്‍ക്ക് പരുക്ക്. മ്യൂണിച്ചിലെ ട്രയിന്‍ സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്.

250 കിലോഗ്രാം ഭാരമുള്ള ബോംബാണ് പൊട്ടിതെറിച്ചത്. ടണലിനായി കുഴിച്ച സമയത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് എസ്‌കവേറ്റര്‍ മറഞ്ഞു.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ടും ജര്‍മനിയില്‍ 70 വര്‍ഷം മുന്‍പുള്ള ബോംബുകള്‍ കണ്ടെത്തുന്നത്
പതിവായ സംഭവമാണ്. എല്ലാ വര്‍ഷവും രണ്ടായിരം ടണ്‍ അപകടസാധ്യതയുള്ള ബോംബുകള്‍ ജര്‍മനിയില്‍ കണ്ടെത്താറുണ്ട്.