kerala
തെറ്റായ സിബില്‍ സ്കോര്‍: ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന് വിധി

തെറ്റായ സിബില്‍ സ്കോറിന്റെ പേരില്‍ ലോണ്‍ നിഷേധിക്കപ്പെട്ട അപേക്ഷകന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് വിധിച്ചു. സിബില്‍ കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. തൃക്കലങ്ങോട് സ്വദേശി വിജീഷ് നല്കിയ പരാതിയിലാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും, സി. പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി.
കുടുംബ സ്വത്തിന്റെ മതിയായ രേഖകളുമായി ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ച പരാതിക്കാരന് സിബില്‍ സ്കോര്‍ ഇല്ലാതെ പോയതിനാല്‍ ഒരു സ്ഥാപനവും വായ്പ നല്കാന് തയ്യാറായില്ല. തനിക്ക് എവിടേയും കടബാധ്യതകളില്ലെന്നും എടുത്ത വായ്പകളെല്ലാം തിരിച്ചടച്ചുവെന്നും പരാതിക്കാരന് ബോധിപ്പിച്ചെങ്കിലും സിബില്‍ സ്കോര്‍ പ്രകാരം 3,00,000 രൂപ കുടിശ്ശികയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വായ്പ നിഷേധിച്ചത്. വായ്പ നിഷേധിച്ച ബാങ്കിലും, സിബില്‍ കമ്പനിയിലും പരാതിപ്പെട്ടെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്. ബാങ്കിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായി എന്നായിരുന്നു പരാതിക്കാരന് ബോധിപ്പിച്ചത്.
എന്നാല്‍ പരാതിക്കാരനെ സംബന്ധിച്ച ശരിയായ വിവരമാണ് ബാങ്ക് സിബില്‍ കമ്പനിയെ ധരിപ്പിച്ചതെന്നും ബാങ്കിന്റെ ഭാഗത്തു നിന്നും വീഴ്ചയില്ലെന്നുമാണ് ബാങ്ക് വാദിച്ചത്. സിബില്‍ കമ്പനിയാകട്ടെ ധനകാര്യ സ്ഥാപനങ്ങള്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വാഭാവികമായ തയ്യാറാക്കപ്പെടുന്നതാണ് സിബില്‍ സ്കോര്‍ എന്നും വീഴ്ച വന്നിട്ടില്ലെന്നും പരാതി ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് മുമ്പാകെ നിലനില്‍ക്കില്ലെന്നും തെറ്റ് കണ്ടെത്തിയ ഉടന്‍ തന്നെ തിരുത്തിയിട്ടുണ്ടെന്നും ബോധിപ്പിച്ചു.
പരാതിക്കാരന്റെ അതേ പേരും ജനന തിയ്യതിയുമുള്ള ഒരാളുടെ വായ്പാ കുടിശ്ശികയിലെ ആറെണ്ണം പരാതിക്കാരന്റെ സിബില്‍ സ്കോറില്‍ ചേരാന്‍ ഇട വന്നത് കമ്പനിയുടെ വീഴ്ചയായി കാണാനാകില്ലെന്നും വാദിച്ചു. എന്നാല്‍ കമ്പനിയുടെ ഭാഗത്തു നിന്നും തെറ്റായ സ്കോര്‍ നല്‍കിയതില്‍ വീഴ്ചയുണ്ടായെന്നും പരാതിക്കാരന് നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ടെന്നും പരാതിയില്‍ തീര്‍പ്പ് കല്പ്പിക്കാന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് അധികാരമുണ്ടെന്നും കണ്ടെത്തിയാണ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ വിധി. പരാതിക്കാരന് 10,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം ഹരജി തിയ്യതി മുതല്‍ വിധി സംഖ്യയുടെ ഒമ്പത് ശതമാനം പലിശയും നല്‍കണമെന്നും വിധിയില്‍ പറയുന്നു.
kerala
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു.

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന് ജിമ്മി (18) ആണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഫയര്‍ഫോഴ്സ്, എമര്‍ജന്‍സി ടീം, റെസ്ക്യൂ ഫോഴ്സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്, പ്ലസ്ടു വിദ്യാഥിനിയായ മെറിന് എന്നിവര്‍ സഹോദരങ്ങള്‍.
film
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍.

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പരാതിക്കാരന് സിറാജാണ് അപ്പീല്‍ നല്‍കിയത്. നടന് സൗബിന് ഷാഹിറടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.
സൗബിന് ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്കാന് താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന് പ്രതികരിച്ചിരുന്നു.
പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന് പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന് കേസ് കൊടുത്തതെന്നും നടന് പറഞ്ഞു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.
അതേസമയം ഇയാള്‍ വാഗ്ദാനം നല്കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.
kerala
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാര്‍ ജീവനക്കാരനായ അനിയാണ് മരിച്ചത്. പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
GULF3 days ago
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
film2 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala3 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി