Connect with us

News

വാക്കു പിഴച്ചു: ബൈഡനെതിരെ സോഷ്യല്‍ മീഡിയ

. പ്രസിഡന്റിന്റെ തെറ്റില്‍ പലരും അമ്പരന്നപ്പോള്‍ നിരാശ പ്രകടിപ്പിച്ചവരും ഏറെ.

Published

on

വാഷിങ്ടണ്‍: സ്‌റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് സംസാരിക്കവെ യുക്രെയ്ന്‍ ജനതയെ അബദ്ധത്തില്‍ ഇറാനിയനെന്ന് വിളിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. കീവിനെ വളയാനും ആക്രമിക്കാനും പുടിന് കഴിയും. എന്നാല്‍ ഇറാനിയന്‍ ജനതയുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അബദ്ധം മനസിലാക്കിയ വൈസ് പ്രസിഡന്റ് കമല ഹാരിസ് പിന്നില്‍നിന്ന് യുക്രെയ്ന്‍ എന്ന് തിരുത്തുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുക്രെയ്‌നില്‍ നില്‍ക്കുമ്പോഴും മനസ്സ് ഇറാനിലാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചു. പ്രസിഡന്റിന്റെ തെറ്റില്‍ പലരും അമ്പരന്നപ്പോള്‍ നിരാശ പ്രകടിപ്പിച്ചവരും ഏറെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിജയം സമ്മാനിച്ചതില്‍ പിണറായി സര്‍ക്കാരിന് വലിയ പങ്ക്; ഇത്രയും വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ വേറെയില്ല; കെ.സി വേണുഗോപാല്‍

ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്.

Published

on

സംസ്ഥാനത്തെ തദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് കെ.സി വേണുഗോപാല്‍. ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. ഇത്രയും വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാനതകള്‍ ഇല്ലാത്ത വിജയം യുഡിഎഫിന് ലഭിച്ചു. പോളിങ് ദിവസം വരെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നു. ഭരണത്തിന്റെ പ്രയാസങ്ങള്‍ ഏറ്റുവാങ്ങിയാണ് പ്രതിപക്ഷം നില്‍ക്കുന്നത്, അതിനെ എല്ലാം അതിജീവിച്ചു നേടിയ വിജയമാണ് യുഡിഎഫ് നേടിയത്. വലിയ വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. 14 ഡിസിസികളും കോര്‍ കമ്മിറ്റികളും അഘോരാത്രം പ്രവര്‍ത്തിച്ചു. ജനങ്ങളാണ് യുഡിഎഫിന്റെ ക്യാപ്റ്റന്‍, വ്യക്തിപരമായി ആരുടെയും വിജയമല്ല. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ്.

കേന്ദ്രവുമായി കീഴടങ്ങിയ നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്. കേരളത്തിലെ മുഖ്യമന്ത്രി എടുക്കുന്ന നിലപാടില്‍ അണികള്‍ക്ക് വരെ ആശങ്കയുണ്ട്. മോദി സര്‍ക്കാര്‍ എടുക്കുന്ന നിലപാട് അവര് നടപ്പിലാക്കുന്നതിന് മുന്‍പേ നടപ്പിലാക്കുകയാണ്. തൃശ്ശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപിക്ക് ലഭിക്കാന്‍ കാരണം മുഖ്യമന്ത്രി. പി എം ശ്രീ, ദേശീയ പാത, ലേബര്‍ കോഡ് എന്നിവയില്‍ മുഖ്യമന്ത്രി എടുത്ത സമീപനം സിപിഎം പ്രവര്‍ത്തകരെ ബിജെപിക്ക് വോട്ട് ചെയ്യിച്ചു. ബിജെപിയോട് സോഫ്റ്റായ സമീപനം നേതാക്കള്‍ക്ക് ആവാമെങ്കില്‍ അണികള്‍ക്ക് എന്തുകൊണ്ട് ആയിക്കൂട എന്ന ചിന്തവന്നു. നിലപാടിന്റെ കാര്യത്തില്‍ മോദി സര്‍ക്കാരുമായി സറണ്ടര്‍ സമീപനം ആയിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഡല്‍ഹി കൂടിക്കാഴ്ചകള്‍ക്ക് വലിയ മാനങ്ങളുണ്ട്. അമിത് ഷയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മറ്റ് മാനങ്ങള്‍ സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല. പ്രത്യേകിച്ച് ഉദ്യോഗസ്ഥര്‍ ഇല്ലാതെ നടത്തിയ കൂടിക്കാഴ്ച. കേരളം ബിജെപിയിലേക്ക് എന്ന മായ പ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. ഇത് തെറ്റാണെന്നും ബിജെപിയുടെ തന്ത്രമാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ജനങ്ങളുടെ മനസ്സില്‍ ഉറച്ചു നില്‍ക്കുന്നുണ്ട്. അത് പേരുമാറ്റി അടിച്ചുമാറ്റാന്‍ കഴിയില്ല. കൊടുക്കേണ്ട പണം മുഴുവന്‍ കൊടുത്തു തീര്‍ക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്.

ഒപ്പം നിന്നില്ലെങ്കില്‍ അക്രമമാണ് സിപിഎം സമാപനം. പെന്‍ഷന്റെ പേരില്‍ വോട്ട് ചെയ്യാന്‍ ഭീഷണിപ്പെടുത്തുകയാണ്. സംസാര ശൈലി പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.എം.എം മണി ഒറ്റയ്ക്ക് പറഞ്ഞതല്ല. അറിഞ്ഞോ അറിയാതെയോ മണിയുടെ വായില്‍ നിന്നും വന്നതാണ്. കേരള ജനങ്ങളെ ഇതുപോലെ അപമാനിച്ച സമയമുണ്ടായിട്ടില്ല. പോക്കറ്റില്‍ നിന്ന് കൊടുക്കുന്ന ഔദാര്യം പോലെ പറയുകയാണ്- കെ. സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

36 ദിവസത്തിനിടെ കാണാതായതയത് 82 കുട്ടികളെ; മുംബൈയില്‍ മനുഷ്യക്കടത്തെന്ന് സംശയം

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, 93 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 145 കുട്ടികളെ മുംബൈയില്‍നിന്ന് കാണാതായിട്ടുണ്ട്.

Published

on

മുംബൈയില്‍ കഴിഞ്ഞ 36 ദിവസത്തിനിടെ 82 കുട്ടികളെ കാണാതായതയി പൊലീസ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, 93 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 145 കുട്ടികളെ മുംബൈയില്‍നിന്ന് കാണാതായിട്ടുണ്ട്.

നവംബര്‍ 1 മുതല്‍ ഡിസംബര്‍ 6 വരെയുള്ള ദിവസത്തിനിടെ 82 കേസുകളാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കൂടുതലും പ്രായപൂര്‍ത്തിയാകാത്തവരാണ്. 18 വയസ്സിന് താഴെയുള്ള 41 പെണ്‍കുട്ടികളെയും 13 ആണ്‍കുട്ടികളെയുമാണ് ഈ കാലയളവില്‍ കാണാതായത്. അഞ്ച് വയസ്സിനും 11 വയസ്സിനും താഴെയുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

പവൈ, മാല്‍വാനി, കുര്‍ള വില്ലേജ്, വക്കോല, സാക്കിനാക്ക തുടങ്ങിയ നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നഗരാതിര്‍ത്തിക്കുള്ളില്‍ തന്നെയുള്ള കുട്ടികളുടെ തിരോധാനം മുംബൈ സിറ്റി പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഈ തിരോധാനങ്ങള്‍ക്ക് പിന്നില്‍ മനുഷ്യക്കടത്താണെന്നാണ് പൊലീസിന്റെ നിഗമനം.

കുട്ടികളെ കാണാതായതിന്റെ പ്രതിമാസ കണക്കുകള്‍:

ജൂണ്‍: 26 കുട്ടികള്‍ (എല്ലാവരും പെണ്‍കുട്ടികള്‍)

ജൂലൈ: 25 കുട്ടികള്‍ (15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും)

ഓഗസ്റ്റ്: 19 കുട്ടികള്‍ (5 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും)

സെപ്റ്റംബര്‍: 21 കുട്ടികള്‍ (6 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും)

ഒക്ടോബര്‍: 19 കുട്ടികള്‍ (12 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളും)

നവംബര്‍: 24 കുട്ടികള്‍ (9 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും)

ഡിസംബര്‍ (ഇതുവരെ): 11 കുട്ടികള്‍ (5 ആണ്‍കുട്ടികളും 6 പെണ്‍കുട്ടികളും)

Continue Reading

kerala

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുണ്ടായ ആക്രമണം; 60 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ പാറാട് ശരത്തിന്റെ നേതൃത്വത്തിലാണ് വടിവാളുമായി ആക്രമണം നടത്തിയത്.

Published

on

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആക്രമണവും വടിവാള്‍ പ്രകടനവും നടത്തിയ സംഭവത്തില്‍ 60 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തിലാണ് നടപടി.

2015 മുതല്‍ രണ്ട് തവണയായി എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്ത് യുഡിഎഫിന് അനുകൂലമായി വിധിയെഴുതി. ഇതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപിച്ചത്. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ പാറാട് ശരത്തിന്റെ നേതൃത്വത്തിലാണ് വടിവാളുമായി ആക്രമണം നടത്തിയത്. പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികള്‍ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കല്ലേറും ബോംബേറും പ്രദേശത്ത് നടന്നിരുന്നു.

Continue Reading

Trending