Connect with us

Spirituality

സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ ആപ്പിളിനെ മറികടന്ന് ഷഓമി രണ്ടാമത്

മൊത്തം വിപണി വിഹിതത്തില്‍ 19 ശതമാനം സ്മാര്‍ട് ഫോണുകള്‍ വില്‍പന നടത്തിയ സാംസങ് ആണ് മുന്നില്‍

Published

on

രാജ്യാന്തര സ്മാര്‍ട് ഫോണ്‍ വിപണിയിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ ചൈനീസ് കമ്പനിയായ ഷഓമി ആപ്പിളിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരമാണ് ഫോണ്‍ വില്‍പനയില്‍ ഷഓമി രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്ത് സാംസങ് ആണ്.

മൊത്തം വിപണി വിഹിതത്തില്‍ 19 ശതമാനം സ്മാര്‍ട് ഫോണുകള്‍ വില്‍പന നടത്തിയ സാംസങ് ആണ് മുന്നില്‍. വില്‍പനയില്‍ 17 ശതമാനം വിഹിതവുമായി ഷഓമി ആദ്യമായി രണ്ടാം സ്ഥാനത്തെത്തിയതായും മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കനാലിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ശതമാനം വിപണി വിഹിതവുമായി ആപ്പിള്‍ മൂന്നാമതാണ്. വിവോയും ഒപ്പോയും വില്‍പനയുടെ കാര്യത്തില്‍ മികച്ച അഞ്ച് സ്മാട് ഫോണ്‍ കമ്പനികളുടെ പട്ടികയില്‍ ഇടംപിടിച്ചു.

ഷഓമിയുടെ ഫോണ്‍ വില്‍പന ലാറ്റിനമേരിക്കയില്‍ 300 ശതമാനവും ആഫ്രിക്കയില്‍ 150 ശതമാനവും പടിഞ്ഞാറന്‍ യൂറോപ്പില്‍ 50 ശതമാനവും വര്‍ധിച്ചുവെന്നാണ് കനാലിസ് റിസര്‍ച്ച് മാനേജര്‍ ബെന്‍ സ്റ്റാന്റണ്‍ പറഞ്ഞത്. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളുള്ള പ്രീമിയം ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിച്ചാണ് ഷഓമി മുന്നേറ്റം നടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കഴിഞ്ഞവർഷം ഹജ്ജ് ചെയ്തവർക്ക് സ്ത്രീകൾക്കൊപ്പം മഹ്‌റമായി അപേക്ഷിക്കാം

പതിനെട്ട് ലക്ഷം തീർത്ഥാടകരും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽ ഇക്കൊല്ലം ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കഴിഞ്ഞ വർഷം ഹജ്ജ് കർമ്മം നിർവഹിച്ച പുരുഷന്മാർക്ക് മഹ്‌റമായി സ്ത്രീകളോടൊപ്പം ഹജ്ജ് കർമ്മത്തിത്തിന് അപേക്ഷിക്കാൻ അവസരം നൽകുമെന്ന് ഹജ്ജ് മന്ത്രാലയം . പിതാവ്, സഹോദരൻ, ഭർത്താവ് , മകൻ തുടങ്ങിയവർക്കാണ് ഹജ്ജിനെത്തുന്ന സ്ത്രീകളെ അനുഗമിക്കുന്നതിന്ന് അനുമതി നൽകുക. അതേസമയം സ്‌ത്രീകൾക്ക് മഹ്‌റം ആനുകൂല്യം ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സഊദിയിൽ താമസിക്കുന്ന ജിസിസി രാജ്യങ്ങളിലുള്ളവർ ഹജ്ജ് കർമത്തിനുള്ള അപേക്ഷ നൽകേണ്ടത് അതാത് രാജ്യങ്ങളിലെ ഹജ്ജ് ഏജൻസികൾ വഴിയാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ഏത് രാജ്യത്താണോ തിരിച്ചറിയൽ കാർഡുള്ളത് അവിടെ നിന്നുള്ള ഹജ്ജ് ക്വാട്ട വഴി മാത്രമാണ് അവസരമുണ്ടാവുക.
സഊദിയിലുള്ള ഹജ്ജ് കമ്പനികൾ വഴി ഇവർക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. സഊദിയിൽ ഇഖാമയോ ബത്താക്കയോ കൈവശമുള്ളവർക്ക് മാത്രമേ സഊദിയിലുള്ള കമ്പനികളിൽ ഹജ്ജിന് അപേക്ഷിക്കാൻ അവസരം ലഭിക്കുകയുള്ളൂ. ഇക്കൊല്ലം ഇരുപത് ലക്ഷത്തിലേറെ പേർക്കാണ് ഹജ്ജിനുള്ള അനുമതി നൽകുന്നത്. പതിനെട്ട് ലക്ഷം തീർത്ഥാടകരും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽ ഇക്കൊല്ലം ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്.

Continue Reading

Health

മഹാരാഷ്ട്രയില്‍ ഷിര്‍ദി ഭക്തരുടെ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; പത്തു മരണം

ഷിര്‍ദി സായിബാബ ഭക്തര്‍ സഞ്ചരിച്ച ആഢംബര ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

Published

on

മഹാരാഷ്ട്രയില്‍ ബസപകടത്തില്‍ പത്ത് മരണം. ഷിര്‍ദി സായിബാബ ഭക്തര്‍ സഞ്ചരിച്ച ആഢംബര ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. താനെയിലെ അംബെര്‍നാഥില്‍ നിന്ന് ഷിര്‍ദിയിലേക്ക് പോകുകയായിരുന്നു ബസ്.

അപകടത്തില്‍ മരിച്ചവരില്‍ ഏഴുപേരും സ്ത്രികളാണെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നടുക്കം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം അടിയന്തിര സഹായം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും. അപകടകാരണം വ്യക്തമായിട്ടില്ല.

Continue Reading

More

ബനഡിക്ട് പതിനാറാമന്‍ മാര്‍പാ്പ്പ അന്തരിച്ചു

എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ (95) അന്തരിച്ചു

Published

on

എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ (95) അന്തരിച്ചു. ആഗോള കത്തോലിക്കാ സഭയെ നയിച്ചിരുന്നത് അദ്ദേഹമാണ്. പദവിയിലിരിക്കെ സ്ഥാനത്യാഗം നടത്തിയ ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. 8 വര്‍ഷത്തോളം കത്തോലിക്ക സഭയെ അദ്ദേഹം നയിച്ചു. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി 2013 ഫെബ്രൂവരി 28 ന് സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. 2005 മുതല്‍ 2013 വരെ 265-ാംമത്തെ മാര്‍പ്പാപ്പയെന്ന നിലയില്‍ ആഗോള കത്തോലിക്ക സഭയെ നയിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനമൊഴിയല്‍ സംഭവിച്ചത്. തുടര്‍ന്ന് വത്തിക്കാനിലെ ആശ്രമത്തില്‍ ഏകാന്തവാസത്തിലായിരുന്നു അദ്ദേഹം.

Continue Reading

Trending