ലഖ്‌നൗ: ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വര്‍ഗീയ കാര്‍ഡിറക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താന്‍ സമാജ്‌വാദി പാര്‍ട്ടിക്കാരെപ്പോലെയല്ല, ഹിന്ദുവായതില്‍ അഭിമാനിക്കുന്നു. ഈദ് ആഘോഷിക്കാന്‍ തനിക്ക് കാരണങ്ങളില്ല. എന്നാല്‍ സമാധാനപരമായി ഈദാഘോഷിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉപതിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ നിരവധി വര്‍ഗീയ പരാമര്‍ശങ്ങളാണ് യോഗി ആദിത്യനാഥ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഗോരഖ്പൂരില്‍ നടത്തിയ പ്രസംഗത്തിലും ആദിത്യനാഥ് ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നു. ഹോളിയും ജുമുഅയും ഒരേദിവസം വരുമ്പോള്‍ ഏതാഘോഷിക്കണമെന്ന് ജനങ്ങള്‍ ചോദിക്കുന്നുണ്ട്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും നിറങ്ങളുടേയും ഉത്സവമായ ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ളതാണ്. എന്നാല്‍ ജുമുഅ വര്‍ഷത്തില്‍ 52 തവണയുണ്ട് അതുകൊണ്ട് ഹോളി ആഘോഷിക്കാനായിരുന്നു യോഗിയുടെ നിര്‍ദേശം.
ഉപതിരഞ്ഞെടുപ്പില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള എസ്പി-ബിഎസ്പി പാര്‍ട്ടികളുടെ തീരുമാനത്തെയും യോഗി വിമര്‍ശിച്ചു. ഇരു പാര്‍ട്ടികളും ചേര്‍ന്ന് ഇപ്പോള്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
Be the first to write a comment.