ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ് എന്നിവരും എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി,സമാജ് വാദി പാര്‍ട്ടി നേതാക്കളായ മുലായംസിങ് യാദവ്, അഖിലേഷ് യാദവ് തുടങ്ങിയവരും പങ്കെടുത്തു.

yogi-adityanath_650x400_61489906546ലക്‌നൗ കാന്‍ഷിറാം സ്മൃതി ഉപവനില്‍ നടക്കുന്ന ചടങ്ങില്‍ മറ്റുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുകയാണ്. യു.പിയുടെ 21-ാമത്തെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയും ദിനേശ് ശര്‍മ്മയും ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. ആറുവനിതകള്‍ ഉള്‍പ്പെടെ അമ്പത് പേരാണ് മന്ത്രിസഭയിലുള്ളത്.

yogi-adityanath-pm-modi_650x400_41489913435

ബേരക്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് തീവ്രവര്‍ഗ്ഗീയ നിലപാടുള്ള ആദിത്യനാഥ്. നേരത്തെ ഒട്ടേറെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് ഇയാള്‍. മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദയുവാക്കളോട് ആഹ്വാനം ചെയ്തതും ഉള്‍പ്പെടെ ബാബരി മസ്ജിദ് വിഷയങ്ങളിലും കടുത്ത വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് യോഗി ആദിത്യനാഥ്.