ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന യോഗി ആദിത്യനാഥിനും അപരന്‍. ഹോളിവുഡ് താരം വിന്‍ ഡീസലാണ് യോഗിയുടെ അപരനായി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്. വേഷം കാവിയല്ലെങ്കിലും ലുക്ക് പൂര്‍ണമായും യോഗിയെ പോലെ തന്നെ. ക്ലീന്‍ വേഷവും മൊട്ടത്തലയുമാണ് ഇരുവരുടെയും സ്‌റ്റൈല്‍. അതിനാല്‍ സിനിമാലോകവും വിന്‍ ഡീസലിലൂടെ ഒരു ‘മുഖ്യമന്ത്രി’യെ ലഭിച്ച സന്തോഷത്തിലാണ്. ഒരമ്മ പെറ്റ മക്കളെ പോലെയുണ്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വരുന്ന കമന്റുകളില്‍ അധികവും. ജന്മസമയത്ത് തന്നെ ഇവരെ വേര്‍പ്പെടുത്തിയതാണെന്ന് വ്യവസായി ഹര്‍ഷ് ഗോയങ്ക ട്വീറ്റ് ചെയ്തു. വിന്‍ ഡീസലാണെന്ന് കരുതി വിന്‍ ആരാധകര്‍ യോഗിക്ക് വോട്ടു ചെയ്തുവെന്നും യു.പിയിലെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് വിന്‍ ആരാധകര്‍ക്ക് യോഗി നന്ദി അറിയിക്കുന്നുവെന്നുമാണ് രവീന്ദ്ര ജഡേജയുടെ ട്വീറ്റ്.