കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഒമാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ തൃശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
കാര്‍ട്ട്‌ബോര്‍ഡ് പെട്ടിയില്‍ 21 പാക്കറ്റുകളിലാക്കിയാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഡാന്‍സാഫും കരിപ്പൂര്‍ പൊലീസും ചേര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് വെച്ച് എംഡിഎംഎ പിടികൂടുകയായിരുന്നു.
വിമാനത്താവളത്തിലെ എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ലിജീഷ് ആന്റണി പുറത്തിറങ്ങിയത്. തുടര്‍ന്ന് പുറത്തുണ്ടായിരുന്ന പൊലീസ് പരിശോധന നടത്തുകയായിരുന്നു.
ഈ മാസം മൂന്നാം തീയതിയാണ് ലിജീഷ് ഒമാനിലേക്ക് പോയത്. ഇന്ന് തിരികെ വരികയായിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇയാള്‍ വിദേശത്തേയ്ക്ക് പോയതെന്നാണ് പൊലീസ് നിഗമനം.