കൊച്ചി: കര്‍ഷക സമരത്തെ അനുകൂലിച്ച വിദേശ താരങ്ങള്‍ക്കെതിരെ ട്വീറ്റ് ചെയ്ത ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരായ രോഷം തുടരുന്നു. സൈബര്‍ ഇടങ്ങളില്‍ നിന്നും പ്രതിഷേധം തെരുവിലേക്കും എത്തി.കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു. സച്ചിനെതിരെ രാജ്യത്ത് ആദ്യമാണ് ഇത്തരത്തില്‍ ഒരു പരസ്യ പ്രതിഷേധം.

മുദ്രാവാക്യവും പ്രകടനവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ സച്ചിന്റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ചു രോഷം പ്രകടിപ്പിച്ചു. രാജ്യം ഏറെ ആദരിക്കുന്ന സച്ചിനെതിരെ ആദ്യമായിട്ടാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിഷേധിക്കുന്നത്. ഇതോടെ രാജ്യമെങ്ങും ഇതിന്റെ ചിത്രങ്ങള്‍ വൈറലായി.