kerala
‘ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും’ യൂത്ത് ലീഗ് സി.എച്ച് അനുസ്മരണസെമിനാർ 28 ന്
‘ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും’ എന്ന വിഷയത്തിലാണ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം യൂത്ത് ലീഗ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുക.
ഇന്ത്യൻ ജനാധിപത്യ മതേതര ആശയങ്ങളെ ജനകീയമാക്കുന്നതിൽ തുല്യതയില്ലാത്ത പങ്ക് വഹിച്ച മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഓർമ ദിനമായ സെപ്തംബർ 28 ന് ജില്ല തലത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ‘ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും’ എന്ന വിഷയത്തിലാണ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം യൂത്ത് ലീഗ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുക. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന യുവജാഗരൺ ക്യാമ്പയിന്റെ ഭാഗമായാണ് അനുസ്മരണ സെമിനാർ നടത്തുന്നത്.
സ്വതന്ത്ര ഭാരതത്തിൽ ഭരണഘടനയാൽ സ്ഥാപിതമായ ഫെഡറിലിസത്തിന്റെ അന്തസത്തയെ ഇല്ലായ്മ ചെയ്യുന്ന ഫാഫിസ്റ്റ് ആശയമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലൂടെ കേന്ദ്ര ഭരണകൂടം വിഭാവനം ചെയ്യുന്നതെന്നും ഇതിനെതിരെ ജനാധിപത്യ ഇന്ത്യൻ വിചാരം ശക്തിപ്പെടുത്തുന്നതിനാണ് ജില്ലാ തലങ്ങളിൽ സെമിനാർ നടത്തുന്നതെന്നും മുനവ്വറലി തങ്ങളും ഫിറോസും തുടർന്നു. ഇന്ത്യൻ ഫെഡറലിസം എറ്റവും വലിയ ഫെഡറൽ സംവിധാനങ്ങളിലൊന്നാണ്. രാജ്യത്ത് ദേശീയ, സംസ്ഥാന ,പ്രദേശിക തലങ്ങളിൽ ജനാധിപത്യ സർക്കാറുകൾക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളെയും സ്വതന്ത്ര ചുമതലകളെയും ഇല്ലായ്മ ചെയ്യുന്നതും ഏകതാ സംവിധാനത്തിലേക്ക് മാറ്റുക വഴിയുണ്ടാകുന്ന പ്രത്യാഘാതങ്ങളും ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നതാണ്. ഇന്ത്യയിൽ ഫെഡറലിസം കേന്ദ്രം-സംസ്ഥാന സമവാക്യത്തിൽ അധിഷ്ഠിതമാണ്.
കേന്ദ്രവും സംസ്ഥാനങ്ങളും തങ്ങൾക്ക് നൽകിയ അധികാര മേഖലയിൽ സ്വാതന്ത്ര്യത്തോടെയുള്ള പ്രവർത്തനമെന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പ്രകാരം, സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് സമയക്രമം കേന്ദ്രത്തിന്റെതുമായി ബന്ധിപ്പിക്കേണ്ടിവരും. ഇതു സംസ്ഥാനങ്ങളുടെ ഭരണസൗകര്യത്തെ ബാധിക്കും. ഇന്ത്യയുടെ ഭൂപ്രദേശവും, സംസ്‌കാരങ്ങളുടെ വൈവിധ്യവും പരിഗണിച്ച് ഫെഡറലിസം ജനാധിപത്യത്തിന്റെ നെട്ടല്ലാണ്.
സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പരിസ്ഥിതികളും , പ്രത്യേകതകളും മാറിമറിയുന്ന സാഹചര്യങ്ങളും വ്യത്യസ്തമാണ്. സംസ്ഥാന സർക്കാരുകൾ മുടങ്ങുകയോ താഴുകയോ ചെയ്താൽ, തിരഞ്ഞെടുപ്പ് വേളകൾ നിർബന്ധമായും മാറ്റേണ്ടിവരും. ഒരേ സമയത്ത് പാർലമെന്റിന്റെയും സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, ദേശീയ വിഷയങ്ങൾ സ്ഥാനപ്രാധാന്യം നേടും.
സംസ്ഥാന ചർച്ചകൾ, പ്രാദേശിക പ്രശ്നങ്ങൾ, അവരുടെ അഭ്യർത്ഥനകൾ പരിഗണിക്കപ്പെടാതെ പോവാൻ ഇത് കാരണമാവുകയും ഭരണത്തിൽ ഇത് പ്രതിഫലിക്കുകയും ചെയ്യുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. കോർപ്പറേഷൻ കൗൺസിലർ മുതൽ ഇന്ത്യൻ പാർലിമെൻറ് വരെയുള്ള ഭരണ സംവിധാനങ്ങളിൽ പങ്കാളിത്തം വഹിച്ച മികച്ച ഭരണാധികാരിയുടെ സ്മരണയിൽ വർത്തമാന ഇന്ത്യൻ രാഷ്ടീയം ചർചചെയ്യുന്ന സെമിനാർ വിജയിപ്പിക്കുവാൻ നേതാക്കൾ അഭ്യർത്ഥിച്ചു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി
ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്‌ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india6 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

