Connect with us

kerala

ഉദ്യോഗാര്‍ത്ഥിയുടെ മരണം; തിരുവോണ ദിനത്തില്‍ യൂത്ത് ലീഗ് സര്‍ക്കാരിനെ തൂക്കിലേറ്റുന്നു

യുവാക്കളല്ല എല്‍ഡിഎഫ് സര്‍ക്കാറാണ് തൂക്കിലേറേണ്ടത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തിരുവോണ ദിനത്തില്‍ യൂത്ത് ലീഗ് സര്‍ക്കാരിനെ തൂക്കിലേറ്റുന്നത്

Published

on

മലപ്പുറം: പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനുവിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്. യുവാക്കളല്ല എല്‍ഡിഎഫ് സര്‍ക്കാറാണ് തൂക്കിലേറേണ്ടത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തിരുവോണ ദിനത്തില്‍ യൂത്ത് ലീഗ് സര്‍ക്കാരിനെ തൂക്കിലേറ്റുന്നത്. നിയോജക മണ്ഡലം തലത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പിഎസ്‌സി പരീക്ഷയില്‍ മികച്ച റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്തായിരുന്നു കുന്നത്തുകാലില്‍ തട്ടിട്ടമ്പലം സ്വദേശി അനു(28) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. പിഎസ്‌സിയുടെ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 76ാം റാങ്കുകാരനായിരുന്നു അനു. എന്നാല്‍ റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടര്‍ന്ന് ജോലി ലഭിച്ചില്ല. മികച്ച റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തത്തില്‍ അനു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കൂലിപ്പണി ചെയ്ത് കഠിനാധ്വാനത്തിലൂടെയാണ് അനു ബിരുദപഠനം പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷമാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി. അനു ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിലില്‍ അവസാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസം കൂടി ലിസ്റ്റ് നീട്ടിയെങ്കിലും കാലാവധി ജൂണില്‍ അവസാനിച്ചപ്പോള്‍ 72 പേര്‍ക്കാണ് നിയമനം കിട്ടിയത്. ജോലി ലഭിക്കാത്ത മാനസിക വിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് അനു ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending