കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ ഉടമയായ വൃദ്ധനെ സിംഹം കടിച്ചുകീറി. സന്ദര്‍ശകര്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. മൃഗശാലയുടെ ഉടമയായ മിക്കേ ഹോഡ്‌ഗേ ആണ് സിംഹത്തിന്റെ ആക്രമണത്തിനിരയായത്.

സിംഹത്തിന്റെ കൂട്ടില്‍വെച്ചായിരുന്നു ആക്രണം. കൂട്ടില്‍ കയറിയ ഇയാളെ സിംഹം ഓടിവന്ന് ആക്രമിക്കുകയായിരുന്നു. സന്ദര്‍ശകര്‍ ബഹളം വെച്ചതോടെ ജീവനക്കാര്‍ ഓടിയെത്തുകയും വെടിവെക്കുകയും ചെയ്തു. വെടിയൊച്ച കേട്ടതോടെ സിംഹം പിന്തിരിയുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചതോടെ ഇയാള്‍ അപകടനില തരണം ചെയ്തു.