വ്യാജ പാസ്‌പോര്‍ട്ടുമായി ഹരിയാന സ്വദേശി പിടിയിലായി

വ്യാജ പാസ്‌പോര്‍ട്ടുമായി ഹരിയാന സ്വദേശി പിടിയിലായി

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി ഹരിയാന സ്വദേശി പിടിയിലായി. ഹരിയാന സ്വദേശി സിക്കന്ദര്‍സിംഗ് (21)ആണ് സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇന്നലെ ദുബായിയില്‍ നിന്നും കൊളംബോ വഴി ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. പാസ്‌പോര്‍ട്ടില്‍ പതിച്ചിരുന്നത് വ്യാജ സീല്‍ ആണെന്ന സംശയത്തെ തുടര്‍ന്ന് വിശദമായി പരിശോധിക്കുകയായിരുന്നു. പ്രതിയെ നെടുമ്പാശേരി പൊലീസ് അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

NO COMMENTS

LEAVE A REPLY