Connect with us

Video Stories

സിറിയയില്‍ എന്താണ് സംഭവിക്കുന്നത്

Published

on

 

മുല്ലപ്പൂ വിപ്ലവത്തിന്റെ ഏറ്റവും വലിയ ഇരകളില്‍ ഒന്നാണ് സിറിയ. ഈജിപ്തും യമനും ലെബനോണുമെല്ലാം ഈ വിപ്ലവത്തിന്റെ ഇരകള്‍ തന്നെയാണ്. അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ക്ക് ഇതില്‍ പങ്കുണ്ടായിരുന്നു എന്നത് വിലയിരുത്തപ്പെട്ടതാണ്. അന്നത് ആരും അത്ര ഗൗനിക്കുകയുണ്ടായില്ല. എന്നാല്‍ സത്യം അധികകാലം മൂടിവെക്കാന്‍ കഴിയില്ല എന്നതാണ് പുതിയ കാലം നല്‍കുന്ന സൂചനകള്‍. ഇന്ന് സിറിയ ഛിന്നഭിന്നമാക്കപ്പെട്ട ഒരു രാജ്യമായി മാറി. പലായനം ചെയ്യുന്നവരുടെ നീണ്ടനിര സിറിയയുടെ നിത്യകാഴ്ചയാണ്. ബോംബ് വര്‍ഷിച്ചും മിസൈല്‍ പായിച്ചും കൊല്ലുന്നത് കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ വരെയാണ്. സഖ്യകക്ഷികളുടെ മിസൈല്‍ ആക്രമണത്തില്‍ പൊലിഞ്ഞുതീര്‍ന്നത് ആയിരങ്ങളാണ്. ലോകത്തെ ഞെട്ടിച്ചുകൊണ്ട് സിറിയന്‍ ഭരണകൂടം രാസായുധ പ്രയോഗവും തുടങ്ങി. ഇതിനെ ചോദ്യം ചെയ്തു അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ രക്തം ആ രാജ്യത്ത് ഒഴുക്കുകയാണുണ്ടായത്. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ സഖ്യസേനകള്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ കണക്ക് യു.എന്നിനെപ്പോലും ഞെട്ടിച്ചിരിക്കുന്നു. ഇതിനെ എന്തു ശക്തി നല്‍കിയും പ്രതിരോധിക്കണമെന്നാണ് റഷ്യ നല്‍കിയ സൂചന. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവര്‍ക്കും കളിക്കാന്‍ പറ്റുന്ന തരത്തില്‍ ഒരു രാജ്യത്തെ മാറ്റിമറിച്ചിരിക്കുന്നു. അതിന് ഇരയാക്കപ്പെടുന്നത് ഒരു കാലത്ത് സമ്പന്നമെന്നു വിശേഷിക്കപ്പെട്ട രാജ്യമായ സിറിയയാണ്.
അമേരിക്കക്ക് പ്രത്യേക താല്‍പര്യങ്ങള്‍ സിറിയയിലുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് തങ്ങളുടെ ശക്തി ഉറപ്പിച്ചു കഴിഞ്ഞാല്‍ റഷ്യയുടെ ഭീഷണി അല്‍പമെങ്കിലും കുറയ്ക്കാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ഒപ്പം ആയുധക്കച്ചവടം തകൃതിയില്‍ നടത്തുകയും ചെയ്യാം. ലോകത്ത് പ്രശ്‌നാധിഷ്ഠിതമായ സ്ഥിതി നിലനിര്‍ത്തിയില്ലെങ്കില്‍ ആയുധക്കച്ചവടത്തിന്റെ നഷ്ടം വലിയതാവും. മാത്രവുമല്ല, വളര്‍ന്നു പന്തലിക്കുന്ന ഒരു ഇസ്‌ലാമിക രാജ്യത്തെ ഇല്ലാതാക്കുകയും ചെയ്യാം. ഇവിടെ അമേരിക്കയുടെ താല്‍പര്യം മാത്രമല്ല സംരക്ഷിക്കപ്പെടുക. അമേരിക്കയുടെ കൂട്ടാളിയായ ഇസ്രാഈലിന്റെ സുരക്ഷയും ഉറപ്പാക്കാം. സിറിയയ്ക്ക് ബാഹ്യഭീഷണി മാത്രമല്ല ഉള്ളത്. ആഭ്യന്തരമായി അനേകം സംഘടനകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി സിറിയയില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ് ഇവയിലേറെയും. ഇവര്‍ക്ക് ആയുധം നല്‍കി സഹായിക്കുന്നത് അമേരിക്കയാണെന്ന യാഥാര്‍ത്ഥ്യം ഫലിതം പോലെ തോന്നാം. അധികാരത്തിന്റെ ശീതളിമയിലേക്ക് നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ് ഇവരില്‍ ഏറെയും. ഇസ്‌ലാമിക ബ്രദര്‍ഹുഡും വഹാബീ ഗ്രൂപ്പുകളും ഇത്തരം ആഭ്യന്തര സംഘടനകളില്‍ സജീവമായുണ്ട്.
കൃത്യമായി പറഞ്ഞാല്‍ 2011-ലാണ് സിറിയയില്‍ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. ബശാറുല്‍ അസദ് ഭരണകൂടത്തെ താഴെ ഇറക്കാന്‍ വേണ്ടിയായിരുന്നു ഈ പ്രക്ഷോഭം. നല്ലൊരു ഭരണ കര്‍ത്താവ് ആയിരുന്നില്ല ബശാര്‍. അദ്ദേഹം അടിമുടി ഒരു മര്‍ദക വീരനായിരുന്നു. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറിയവരെ മാത്രമല്ല, യുവാക്കളെപ്പോലും ബശാര്‍ ഭരണകൂടം ക്രൂമായി മര്‍ദിച്ചു. അറസ്റ്റും ജയിലും അവിടെ പുത്തരിയല്ലാതായി. തൊഴിലില്ലായ്മ വര്‍ധിച്ചു. ഗത്യന്തരമില്ലാതെ തെരുവിലിറങ്ങാന്‍ വിധിക്കപ്പെട്ടവരായി മാറി സിറിയന്‍ ജനത. അതോടുകൂടിയാണ് അല്‍ഖ്വയ്ദ അവിടെ സാന്നിധ്യമറിയിക്കുന്നത്. വിമത സേന നേതൃത്വം നല്‍കിയ അല്‍ഖ്വയ്ദക്കാര്‍ സിറിയയെ രക്തപങ്കിലമാക്കി. ഐ.എസ്. എന്ന ഭീകര സംഘടന ഒപ്പം ചേര്‍ന്നപ്പോള്‍ സംഗതി കൊഴുത്തു.
സിറിയന്‍ ഭരണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെയെല്ലാം കാറ്റില്‍ പറത്തുകയാണ് ബശാര്‍ ചെയ്തത്. വിമത വിപ്ലവം വിജയം കണ്ട പൗരസ്ത്യ രാജ്യങ്ങളുടെ ഗതി തനിക്കും നേരിടുമെന്ന ഭയമാകാം അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ആദ്യകാലങ്ങളില്‍ വിമത സൈന്യം മുന്നേറിയ സിറിയയില്‍, പില്‍ക്കാലത്ത് അവര്‍ പരാജയപ്പെടുന്നതാണ് കാണുന്നത്. ഡമസ്‌കസിലെയും അലപ്പോയിലെയും ശക്തികേന്ദ്രങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു. ഇറാന്റെ പിന്തുണ ബശാറിന് ആത്മധൈര്യം പകരുന്നതായിരുന്നു. ആയുധം നല്‍കിയും പണം നല്‍കിയും ഇറാന്‍ സിറിയയെ സഹായിച്ചു. സിറിയന്‍ സൈനികര്‍ക്ക് മികച്ച പരിശീലനം പോലും അവര്‍ നല്‍കി. അവിടെനിന്നാണ് റഷ്യയുടെ കടന്നുവരവ് ഉണ്ടാവുന്നത്. വിമതരെ അടിച്ചമര്‍ത്താന്‍ ബശാര്‍ ഭരണകൂടത്തിന് റഷ്യയുടെ പിന്തുണ ലഭിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. റഷ്യന്‍ സൈന്യം നേരിട്ട് ഇടപെട്ടതോടുകൂടി വിമതരുടെ ശക്തി ക്ഷയിച്ചു. അവര്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. പലരും കീഴടങ്ങി. ബശാറിന്റെ അലവി സമുദായം സര്‍ക്കാറിന് പിന്തുണ കൂടി അറിയിച്ചതോടെ എല്ലാം എളുപ്പമായി.
ബശാര്‍ ഒരു ശിയാപക്ഷക്കാരനാണ്. രാജ്യത്ത് പത്ത് ശതമാനം മാത്രമാണ് അവരുള്ളത്. ഇത്രയും ചെറിയൊരു പക്ഷം ഭൂരിപക്ഷത്തെ അടക്കിഭരിക്കുമ്പോഴുണ്ടാവുന്ന അസ്വസ്ഥതകള്‍ ഊഹിക്കാവുന്നതേയുള്ളൂ. ആഭ്യന്തര സംഘര്‍ഷത്തിന് വംശീയതയുടെ നിറം കൈവരുന്നത് അങ്ങനെയാണ്. സിറിയയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇറാന്‍ അവസരം കാത്തുനില്‍ക്കുന്നത് ശത്രുരാജ്യമായ ഇസ്രാഈലിന് ദഹിക്കില്ല. അവര്‍ നേരിട്ടും അമേരിക്കയെ മുന്നില്‍ നിര്‍ത്തിയും സിറിയന്‍ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത് അങ്ങനെയാണ്. ഐ.എസ് തീവ്രവാദികള്‍ സിറിയയില്‍ പിടിമുറുക്കുന്നതും ലോകം കണ്ടു. അമേരിക്കക്ക് ഇടപെടാന്‍ തക്ക കാരണങ്ങള്‍ ഉണ്ടായി എന്നു സാരം. അത് കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ റഷ്യ തയ്യാറല്ല. അമേരിക്കയില്‍ ട്രംപിനെതിരെ നടക്കുന്ന ആശയ സമരങ്ങളെ സാകൂതം വീക്ഷിക്കുന്ന റഷ്യക്ക് മുന്നില്‍ വഴി തെളിഞ്ഞു. വളരെ കാലമായി അസറിന്റെ ഉറ്റ ചങ്ങാതിയാണ് റഷ്യ എന്ന കാര്യവും മറക്കണ്ട. ഐ.എസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും അമര്‍ച്ച ചെയ്യാനെന്ന വ്യാജേന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പറന്നുപൊന്തിയത് സിറിയയെ തകര്‍ക്കാനാണെന്ന് അസദിന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. റഷ്യയുടെ ബോംബുകളും ചെന്നു പതിച്ചത് മറ്റെവിടെയുമല്ല. എല്ലാ ശക്തികള്‍ക്കും കയറി നിരങ്ങാനുള്ള കളിക്കളമായി സിറിയ മാറുന്നതാണ് ലോകം കണ്ടത്. അതില്‍ ഇരയാക്കപ്പെടുന്നവര്‍ പാവം സിറിയന്‍ ജനതയും.
അധികാര താല്‍പര്യത്തിനു വേണ്ടി സ്വന്തം ജനതയുടെമേല്‍ രാസായുധ പ്രയോഗം നടത്തി അനേകായിരങ്ങളെ കൊന്നുതള്ളുന്ന ബശാറുല്‍ അസദ് എന്ന ഭരണാധികാരിയെ എന്തു പേര് പറഞ്ഞാണ് വിശേഷിപ്പിക്കുക. രാസായുധ പ്രയോഗം നടത്തിയതിന്റെ പേരില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന ബോംബും മിസൈലും വന്നു പതിക്കുന്നതും ഇതേ ജനതയ്ക്കു മീതെയാണെന്നതാണ് വസ്തുത. അധികാര ദുര്‍വിനിയോഗം നടത്തുന്ന ഒരു മനുഷ്യനു വേണ്ടി വാദിക്കുന്ന റഷ്യന്‍ നേതാവ് വ്‌ളാദ്മിര്‍ പുട്ടിനെ മറ്റൊരു കൊലപാതകിയായേ നിരീക്ഷിക്കാന്‍ കഴിയൂ. ഇതിനെല്ലാം ഇടയില്‍ കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കുകയാണ് ജൂത രാഷ്ട്രമായ ഇസ്രാഈല്‍. അവര്‍ക്ക് വലിയ താല്‍പര്യങ്ങള്‍ വേറെയുണ്ട്. ലോകത്തിന്റെ സമാധാനം കാത്തു സംരക്ഷിക്കാന്‍ നിലകൊള്ളുന്ന യു.എന്‍ എന്ന കടലാസ് സംഘടന ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപനം കൊണ്ട് തങ്ങളുടെ ഭാഗം വൃത്തിയായി എന്ന് വിശ്വസിക്കുന്നവരാണ്. സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന അധികാര കസേരയ്ക്കു വേണ്ടിയുള്ള നീചമായ പോരാട്ടത്തില്‍ ചീന്തി എറിയപ്പെടുന്നത് ആ രാജ്യത്തിലെ നിരപരാധികളുടെ ചോരയാണെന്ന കാര്യം ഇവരൊന്നും മറക്കരുത്.

News

വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം

രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

Published

on

റഷീദ് പയന്തോങ്ങ്

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.

മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.

Continue Reading

local

റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍

കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

Published

on

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.

റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.

Continue Reading

Video Stories

വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

Published

on

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .

Continue Reading

Trending