Sports
ധോണിന്ദ്രജാലം 100

ജയ്പ്പൂര്‍: അവസാനം വരെ ആവേശം….. അവസാന പന്തില്‍ ചെന്നൈക്ക് വേണ്ടത് മൂന്ന് റണ്‍… ബൗളര്‍ ബെന്‍ സ്റ്റോക്ക്സ്… ന്യൂസിലാന്‍ഡുകാരനായ സാന്റര്‍ പക്ഷേ പന്ത് ഗ്യാലറിയിലാണ് എത്തിച്ചത്…. ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരുടെ ആറാമത് വിജയം… സംഭവബഹുലമായിരുന്നു അവസാന ഓവര്‍. 43 പന്തില്‍ 58 റണ്‍സുമായി കളം നിറഞ്ഞ മഹേന്ദ്രസിംഗ് ധോണി ടീമിനെ ജയിപ്പിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ബെന്‍ സ്റ്റോക്ക്സ് ചെന്നൈ നായകനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. പിറകെ വന്നത് സാന്റര്‍…. നേരിട്ട രണ്ടാം പന്ത് നോബോള്‍ എന്ന് ആദ്യം അമ്പയര്‍ വിളിച്ചിരുന്നു. പക്ഷേ പിന്നീട് അദ്ദേഹം തീരുമാനം മാറ്റിയപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് ധോണി ക്രീസിലെത്തി. അമ്പയരെ ചോദ്യം ചെയ്തു. അദ്ദേഹം തീരുമാനം മാറ്റിയില്ല. പക്ഷേ സാന്റര്‍ സമ്മര്‍ദ്ദത്തിലും അവസാന പന്ത് ഗ്യാലറിയിലെത്തിച്ചതോടെ ധോണിയും കൈയ്യടിച്ചു. ജയിക്കാന്‍ 152 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 24 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഇവിടെ നിന്നാണ് ധോണിയും റായിഡുവും ഒരുമിച്ചത്. ഇതോടെ ഒരേ നായകന്റെ നേതൃത്വത്തില്‍ ഐപിഎല്ലില്‍ ഒരു ടീമിനെ 100 മത്സരങ്ങളില്‍ വിജയിപ്പിച്ചു എന്ന നേട്ടവും ധോണിയുടെ കിരീടത്തിലെ പൊന്‍തൂവലായി.
സ്വന്തം മൈതാനത്ത് ശക്തരായ കാണികളുടെ പിന്‍ബലത്തിലും രാജസ്ഥാന് റോയല്‍സിന്റെ ബാറ്റിംഗ് വിശ്വാസ്യത പുലര്‍ത്തിയില്ല. 151 റണ്‍സാണ് ടീമിന് ആദ്യം ബാറ്റ് ചെയ്ത് നേടാനായത്. അതില്‍ തന്നെ ഒരു അര്‍ധ ശതകം പോലുമുണ്ടായിരുന്നില്ല. 28 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്ക്സായിരുന്നു ടോപ് സ്ക്കോറര്‍. മലയാളി താരം സഞ്ജു സാംസണ് പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയെങ്കിലും ആറ് പന്തില്‍ ആറ് റണ്‍ മാത്രമായിരുന്നു സമ്പാദ്യം. ഓപ്പണിംഗിലാണ് റോയല്‍സിന്റെ പ്രശ്നം ആരംഭിക്കുന്നത്. ആദ്യ മല്‍സരം മാറ്റിനിര്‍ത്തിയാല്‍ അജിങ്ക്യ രഹാനെ- ജോസ് ബട്ലര് ഓപ്പണിംഗ് സഖ്യം ദുരന്തമാണ്. ലോകകപ്പിനുളള ഇന്ത്യന്‍ ഏകദിന സംഘത്തില്‍ ഇടം തേടുന്ന രഹാനെക്ക് 14 റണ്‍സ് മാത്രമാണ് ഇന്നലെ നേടാനായത്. മഹേന്ദ്രസിംഗ് ധോണിയുടെ വജ്രായുധമായ ദീപക് ചാഹറിന്റെ പന്തില്‍ രഹാനെ വിക്കറ്റിന് മുന്നിവല്‍ കുരുങ്ങുകയായിരുന്നു. ഗംഭീര തുടക്കമായിരുന്നു ബട്ലര്ക്ക് ലഭിച്ചത്. ഒരു സിക്സറും നാല് ബൗണ്ടറികളുമായി 10 പന്തില്‍ 23 റണ്‍സ് നേടിയ ഇംഗ്ലീഷുകാരന് ശ്രാദ്ധൂല്‍ ഠാക്കുറിന് വിക്കറ്റ് നല്കി. സഞ്ജു ബൗണ്ടറി നേടി വിശ്വാസം പ്രകടിപ്പിച്ചെങ്കിലും ന്യൂസിലാന്‍ഡുകാരന്‍ മിച്ചല്‍ സാന്ററുടെ പന്തില്‍ പുറത്തായി. പിന്നെ പ്രതീക്ഷകളത്രയും ഓസ്ട്രേലിയക്കാരന് സ്റ്റീവന്‍ സ്മിത്തിലായിരുന്നു. അവസാന മല്‍സരത്തില്‍ മികച്ച സ്ക്കോര്‍ നേടിയിട്ടും അവസാനത്തില്‍ കൂറ്റനടികള്‍ക്ക്് കഴിയാതിരുന്ന സ്മിത്ത് രവീന്ദു ജഡേജയുടെ സ്പിന്നില്‍ പുറത്താവുമ്പോള്‍ 15 റണ്‍സായിരുന്നു നേടിയത്. ഇംഗ്ലീഷ് ക്രിക്കറ്റിലെ കൂറ്റനടിക്കാരനായ സ്റ്റോക്സിന് പിന്തുണ നല്കാന് വിലാസമുള്ള ബാറ്റ്സ്മാന്മാര് ഉണ്ടായിരുന്നില്ല. അവസാനത്തില്‍ ജോഫ്ര ആര്‍ച്ചറാണ് സ്ക്കോര്‍ 150 കടത്തിയത്.
india
ഡയമണ്ട് ലീഗ്; വെബറിന് സ്വര്‍ണം നീരജ് ചോപ്രയ്ക്ക് വെള്ളി
ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിന്‍ ത്രോയില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് നിരാശ.

ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിന്‍ ത്രോയില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് നിരാശ. പോരാട്ടം വെള്ളി മെഡലില്‍ അവസാനിച്ചു. മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്ത ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ ജേതാവായപ്പോള്‍ ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര് രണ്ടാം സ്ഥാനത്ത് എത്തേണ്ടിവന്നു.
രണ്ടാമത്തെ ശ്രമത്തില്‍ 91.51 മീറ്റര്‍ എറിഞ്ഞാണ് വെബര്‍ ഒന്നാമതെത്തിയത്. ആദ്യ ശ്രമത്തിലും ജര്‍മ്മന്‍ താരം (91.37) സീസണിലെ മികച്ച ദുരം കണ്ടെത്തിയിരുന്നു. നിലവിലെ ലോക ചാമ്പ്യനായ ചോപ്ര അവസാന ശ്രമത്തിലാണ് 85.01 മീറ്റര്‍ എറിഞ്ഞ് രണ്ടാമതെത്തിയത്. ട്രിനിഡാഡാ ആന്റ് ടുബാഗൊയുടെ കെഷോണ്‍ വാല്‍ക്കോട്ടിനാണ് (84.95) മൂന്നാം സ്ഥാനം.
News
ഗംഭീരതിരിച്ചുവരവോടെ മെസ്സി; മയാമി ലീഗ്സ് കപ്പ് ഫൈനലില്‍
മത്സരത്തിന്റെ അവസാന 15 മിനിറ്റിനുള്ളില്‍ ലയണല്‍ മെസ്സിയുടെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ 3-1 വിജയത്തിലെത്തിച്ചു.

മത്സരത്തിന്റെ അവസാന 15 മിനിറ്റിനുള്ളില്‍ ലയണല്‍ മെസ്സിയുടെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ 3-1 വിജയത്തിലെത്തിച്ചു. മിയാമി എംഎല്‍എസ് ലീഗ് കപ്പ് ഫൈനല്‍ എത്തി. മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ഒര്‍ലാന്‍ഡോ സിറ്റിയായിരുന്നു
ഹാംസ്ട്രിംഗ് പരിക്കുമൂലം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കതിരുന്ന മെസ്സിയുടെ ഗംഭീര തിരിച്ചുവരവാണ് ഇന്ന് കണ്ടത്. 77ാം മിനിറ്റില്‍ ടാഡിയോ അലന്‍ഡെയെ ബോക്സില്‍ വെച്ച് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സി ഗോളാക്കി മാറ്റി. 88-ാം മിനിറ്റില്‍ മെസ്സി അഞ്ചിലേറെ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞുള്ള മെസ്സി മാജിക്ക് മയാമിയെ മുന്നിലെത്തിച്ചു. കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടെലാസ്കോ സെഗോവിയയിലൂടെ സ്കോര്‍ 3-1 ലെത്തിച്ചു.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ എല്‍എ ഗാലക്സി-സിയാറ്റില്‍ മത്സരത്തിലെ വിജയികളെ മയാമി നേരിടും.
News
വിമരിക്കല്‍ പ്രഖ്യാപിച്ച് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്
ചെന്നൈ ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ അപ്രതീക്ഷിത വിമരിക്കല്‍ പ്രഖ്യാപിച്ച് രവിചന്ദ്രന്‍ അശ്വിന്.

ചെന്നൈ ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ അപ്രതീക്ഷിത വിമരിക്കല്‍ പ്രഖ്യാപിച്ച് രവിചന്ദ്രന്‍ അശ്വിന്. ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനുള്ള സാധ്യത അന്വേഷിക്കുമെന്ന് അശ്വിന് പോസ്റ്റില്‍ സൂചിപ്പിച്ചു. ഐപിഎല്ലില്‍ അവസരം നല്കിയ ടീമുകള്‍ക്കും ബിസിസിഐക്കും നന്ദി പറഞ്ഞാണ് അശ്വിന് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
2009ല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടിയാണ് അശ്വിന് അരങ്ങേറിയത്. ചെന്നൈ കുപ്പായത്തില്‍ അവസാന മത്സരവും കളിച്ചാണ് വിരമിക്കുന്നത്. ഐപിഎല്ലില്‍ 221 മത്സരങ്ങള്‍ കളിച്ച അശ്വിന് 187 വിക്കറ്റുകളും 833 റണ്‍സും നേടിയെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് 2015ല്‍ പഞ്ചാബ് കിംഗ്സ് നായകനായി പോയ അശ്വിന് 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും 2021 മുതല്‍ 2024വരെ രാജസ്ഥാന് റോയല്‍സിനുവേണ്ടിയും കളിച്ചു.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala3 days ago
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; കാല്‍നടയാത്രക്കാര്‍ക്കടക്കം യാത്ര വിലക്ക്
-
kerala1 day ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം ; മിന്നല്‍ പ്രളയത്തില്‍ നാല് മരണം
-
india3 days ago
കേരളത്തിലേക്ക് രാസലഹരി കടത്തിയ നൈജീരിയന്‍ സംഘം ഇന്ത്യയിലെത്തിയത് വിസ ഇല്ലാതെയെന്ന് കണ്ടെത്തല്‍
-
Film3 days ago
പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ടീസർ നാളെ
-
kerala3 days ago
‘ആദ്യം എസ്.എഫ്.ഐ തോറ്റു, പിന്നീടവര്‍ വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ചു’: പി.കെ നവാസ്