കൗതുകക്കാഴ്ചയായി ഡബില്‍ കളര്‍ തവളകള്‍

മാനന്തവാടി: കഴിഞ്ഞ ദിവസം മാനന്തവാടിക്കാര്‍ക്ക് കൗതുകക്കാഴ്ചയുടെ ദിനമായിരുന്നു. രണ്ട് നിറങ്ങളിലുള്ള തവളകള്‍ ഒട്ടിച്ചേര്‍ന്ന് വയല്‍ നിറഞ്ഞ കാഴ്ച. ചെറ്റപ്പാലം വള്ളിയൂര്‍ക്കാവ് ബൈപ്പാസ് റോഡിലെ വയലിലാണ് നാട്ടുകാര്‍ക്ക് വിസ്മയമായി രണ്ട് നിറത്തിലുള്ള തവളകളെ കണ്ടെത്. ഇന്ത്യന്‍ ബുള്‍ഫ്രോഗ് എന്നറിയപ്പെടുന്ന വലിയ ഇനം തവളകളാണ് ഇത്. ഇവയുടെ ശാസ്ത്രിയ നാമം ഹോപ്‌ളോബ ട്രാക്കസ് ടൈഗ നിറസ് എന്നാണ്. ഇവയുടെ പ്രജനന കാലത്ത് ആണ്‍ തവളകളെയും പെണ്‍ തവളകളെയും ഒരുമിച്ചാണ് കാണാറുള്ളത്. ഈ സമയത്ത് ആണ്‍ തവളകളുടെ നിറം കടും മഞ്ഞ ആയി മാറും. ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടി പ്രകൃതി നല്‍കിയ ഒരു വരമാണ് ഈ നിറം മാറ്റം. വെള്ളമുള്ള സ്ഥലങ്ങളില്‍ പ്രത്യേ കിച്ചും വയലുകളിലാണ് ഇവയെ കാണുന്നത്.ഇവ കുറച്ച് കാലം മണ്ണില്‍ സ്വയം പൂഴ്ത്തിവെച്ച് കിടക്കും ഈ പ്രതിഭാസത്തെ ഉഷ്ണകാല നിദ്ര എന്നാണറിയപ്പെടുന്നത്.അനുകൂലമായ കാലാവസ്ഥ വരുമ്പോള്‍ പുറത്തേക്ക് വരും.ചെറിയ പ്രാണികളെ മുതല്‍ എലികളെയും ചെറു പക്ഷികളെയും പാമ്പുകളെയും വരെ ഭക്ഷിക്കും. തവള കാലുകള്‍ക്കായി ഏറ്റവും കൂടുതല്‍ കൊന്നൊടുക്കപ്പെടുന്ന ഇവയെ നിയമം മൂലം സംരക്ഷിക്കുന്നുണ്ടെന്ന് കണ്ണുര്‍ സര്‍വ്വകലാശാല ജന്തു ശാസ്ത്ര പഠന വിഭാഗത്തിലെ പി കെ പ്രസാദ് പറഞ്ഞു. വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് തവളകളെ കണ്ടത്.ആദ്യമായാണ് ഇത്തരം തവളകളെ കാണുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

SHARE