Culture
വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി; പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്

ന്യൂഡല്‍ഹി: ഇ.വി.എം വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് രംഗത്ത്. വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും യാതൊരു തരത്തിലുമുള്ള തിരിമറി നടത്താന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. അതേസമയം, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. അമേരിക്കന്‍ ഹാക്കറായ സയിദ് ഷുജയാണ് 2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നുവെന്ന് വെളിപ്പെടുത്തിയത്.
വോട്ടിങ്് യന്ത്രത്തില്‍ വയര്‍ലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും എത്തിക്കാനാവില്ലെന്ന് സങ്കേതിക വിദഗ്ദ്ധന് ഡോ.രജത് മൂന പറഞ്ഞു. ബി.ജെ.പി വന്‍ജയം നേടിയ ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പുറമെ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായും അമേരിക്കന്‍ ഹാക്കര്‍ ലണ്ടനില്‍ നടത്തിയ ഹാക്കത്തണില്‍ വെളിപ്പെടുത്തി.
2014-ല്‍ ബി.ജെ.പി വിജയിച്ച പൊതുതിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അന്ന് കോണ്‍ഗ്രസിന് 201 നഷ്ടമായെന്നും വെളിപ്പെടുത്തലില്‍ പറയുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് ഹാക്കിങിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്‍സില്‍ മുഹമ്മദിനെയും കൊലപ്പെടുത്തിയെന്നും ഹാക്കര്‍ പറയുന്നു.
2015-ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഹാക്കിങ് പാതിവഴി ഉപേക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് അവിടെ ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. വോട്ടിംഗ് മെഷിന് ഹാക്ക് ചെയ്യാനാകുമോ എന്ന് എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ അന്വേഷിച്ചു. ഇക്കാര്യം പുറം ലോകത്തെത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിച്ചു. ഇക്കാര്യങ്ങള്‍ തെളിവുകളോടെ ഇന്ത്യയിലെ പ്രധാനപ്പെട്ട മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നെന്നും സയിദ് ഷുജ പറയുന്നു
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ഹാക്കിങ് തടഞ്ഞതിനെ തുടര്‍ന്നാണ് മദ്ധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബി.ജെ.പി പരാജയപ്പെട്ടത്. വോട്ടിങ് മെഷിന് ഹാക്ക് ചെയ്യുന്നതിനായി റിലയന്‍സ് കമ്മ്യൂണിക്കേഷനാണ് ബി.ജെ.പിയെ സഹായിച്ചത്. അന്തരിച്ച പ്രമുഖ മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് ഇക്കാര്യം അറിയാമായിരുന്നു. അവര്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ് കൊല്ലപ്പെട്ടതെന്നും സയിദ് ഷുജ വെളിപ്പെടുത്തുന്നു.
Film
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം

filim
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന് മോഹന്‍ലാല്‍ പങ്കുവെച്ചത്. മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇത്. മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന്കൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്.
പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.
മഹേഷ് നാരായണന് ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചു വരും എന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാലിന്റെ ഈ ഫെയിസ് ബുക്ക് പോസ്റ്റില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.
india
ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടം, ഗില്‍ വൈസ് ക്യാപ്റ്റന്‍
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുംബൈയിലെ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപനം നടത്തി.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ടീമില്‍ ഇടം നേടി. ഫിറ്റ്നസ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ ചുമതല വഹിക്കും
-
Film19 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറ് പേര് പിടിയില്‍
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
kerala2 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
kerala3 days ago
വനിതകള്‍ അമ്മയുടെ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമായിരുന്നു; ആസിഫ് അലി
-
Film2 days ago
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്