More
കെ.എസ്.ആര്.ടിസിയില്‍ 8000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളില്‍ ഇനി സിംഗിള്‍ ഡ്യൂട്ടി

തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ഡ്യൂട്ടി പരിഷ്കരണം വീണ്ടും. 8000 രൂപയില്‍ താഴെയുള്ള സര്‍വീസുകളെ ഈ മാസം 15 മുതല്‍ സിംഗിള്‍ ഡ്യൂട്ടിയാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് കെ.എസ്.ആര്.ടി.സി എം.ഡി രാജമാണിക്യം പുറത്തിറക്കി. കഴിഞ്ഞ മാസം 15ന് ആയിരുന്നു കെ.എസ്.ആര്.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കിയത്. 7000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളിലായിരുന്നു ഇത് നടപ്പാക്കിയത്. പുതിയ ഉത്തരവ് പ്രകാരമാണ് 8000 രൂപയില്‍ താഴെയുള്ള സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടിയാക്കുന്നത്. എന്നാല്‍ തിരക്കേറിയ സമയമാണെങ്കില്‍ ജീവനക്കാര്‍ക്ക് വീണ്ടും ഡ്യൂട്ടി തുടരേണ്ടി വരുമെന്നും നിര്‍ദേശമുണ്ട്. ഇതിന് ഡ്യൂട്ടി സമയം കഴിഞ്ഞുള്ള ഓരോ മണിക്കൂറിനും 200 രൂപ വീതം വേതനം നല്‍കും. തിരക്കില്ലാത്ത സമയത്ത് രണ്ട് മണിക്കൂര്‍ വരെ സര്‍വീസ് നിര്‍ത്തിവെക്കുന്നതിനുള്ള അനുമതിയുമുണ്ട്.
കെ.എസ്.ആര്.ടി.സിയില്‍ ഒന്നര ഡ്യൂട്ടി എന്ന പുതിയ സമ്പ്രദായവും 15ന് നിലവില്‍ വരും. 8000 രൂപക്കും 10,000 രൂപക്കും ഇടയില്‍ വരുമാനമുള്ള ഓര്‍ഡിനറി സര്വീസുകളിലാണിത്. പത്ത് മണിക്കൂറാണ് ഒന്നര ഡ്യൂട്ടി. 10,000നും 12,000നും ഇടയില്‍ വരുമാനമുള്ള സര്‍വീസുകള്‍ ഒരുമാസത്തിനകം 12,000 രൂപ വരുമാനത്തിലെത്തിക്കണം. ഇല്ലെങ്കില്‍ ഇവയും ഒന്നര ഡ്യൂട്ടിയിലേക്ക് മാറ്റുന്നതിനാണ് ആലോചന. കിലോമീറ്ററിന് 15 രൂപ പോലും വരുമാനമില്ലാത്ത ട്രിപ്പുകള്‍ നിര്‍ത്തുന്നതിനും നിര്‍ദേശമുണ്ട്. സര്‍വീസ് പുനഃക്രമീകരണത്തിലൂടെ അനാവശ്യമായ ട്രിപ്പുകള്‍ നടത്തി നഷ്ടമുണ്ടാക്കിയാല്‍ അത് ബന്ധപ്പെട്ട യൂണിറ്റ് അധികാരികളില്‍ നിന്ന് ഈടാക്കുമെന്നും എം.ഡി രാജമാണിക്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
india
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

kerala
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്ജന് ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്ജന് ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.
കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.
കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന് എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന് ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്ഫൈന് (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
kerala
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്സൈസ് കമ്മീഷണറായി പുതിയ നിയമനം
ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
നിലവിലെ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന് എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണറാക്കുന്നത്.
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി
-
india2 days ago
രാജ്യതലസ്ഥാനത്ത് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഒരുങ്ങി; ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം ഓഗസ്റ്റ് 24ന്