Culture
മന്ത്രി ജലീല്‍ തലവേദനയാകുന്നു; തള്ളാനും കൊള്ളാനുമാകാതെ സി.പി.എം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ ആരോപണങ്ങളുടെ പരമ്പര തന്നെ ഉയരുന്നത് മുന്നണിയെയും സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കുന്നു. ബന്ധു നിയമനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സജീവായി നില്‍ക്കുന്നതിനിടെയാണ് ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദം. ഇത് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് മുന്നണി ഭയക്കുന്നു. യുവ വോട്ടര്‍മാരില്‍ പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നവരില്‍ പോലും ആശയക്കുഴപ്പം ഉണ്ടാക്കുന്നതായാണ് സി.പി.എമ്മും എല്‍.ഡി.എഫും വിലയിരുത്തുന്നത്.
പാര്‍ട്ടിക്കൊപ്പം സര്‍ക്കാരിന്റെയും മുന്നണിയുടേയും പ്രതിച്ഛായെയും ആരോപണങ്ങള്‍ ബാധിച്ചതോടെ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ അനിഷ്ടം പരസ്യമായി തന്നെ പ്രകടിപ്പിച്ചു. മാര്‍ക്ക് ദാന സംഭവത്തില്‍ മന്ത്രി ജലീലിന് ജാഗ്രത കുറവുണ്ടായോ എന്ന് പരിശോധിക്കേണ്ടതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിരിച്ചത്. പാര്‍ട്ടി സഹയാത്രികരായ ബുദ്ധിജീവികളും വിദ്യാഭ്യാസ വിചഷണരും പരസ്യമായി തന്നെ എതിര്‍പ്പ് വെളിപ്പെടുത്തിതുടങ്ങിയതോടെ വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
മാര്‍ക്ക് ദാന വിവാദം ഉള്‍പ്പെടെ പത്തോളം ആരോപണങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രി ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ സമാനമായ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നേക്കും. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ വിവാദം ആളികത്തുമെന്നും സി.പി.എം ഭയക്കുന്നു.
വിദ്യാഭ്യാസ രംഗത്ത് ലോകത്തിനുതന്നെ മാതൃകയായ കേരളത്തിലെ ഉന്നത വിദ്യാഭ്യസരംഗത്തുണ്ടായ സമാനതകളില്ലാത്ത ഈ ഇടപെടല്‍ വരും ദിവസങ്ങളില്‍ രാജ്യത്തിനുപുറത്തുപോലും സജീവ ചര്‍ച്ചയാകുകയും കേരളത്തില്‍നിന്ന് പുത്തേക്കുപോകന്ന അഭ്യസ്ഥവിദ്യരുടെ ഭാവിയെ ബാധിക്കുകയും ചെയ്‌തേക്കും. സര്‍വകലാശാലകളുടെ കലണ്ടര്‍ മന്ത്രിയുടെ ഓഫീസ് വെട്ടിത്തിരുത്തിയതും കേരള സര്‍വകലാശാലയുടെ മൂല്യനിര്‍ണ്ണയക്യാമ്പുകളില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സന്ദര്‍ശിച്ചതും ദേശീയ തലത്തില്‍ സജീവ ചര്‍ച്ചയായേക്കുമെന്ന് സി.പി.എം വിലയിരുത്തുന്നു.
തനിക്കെതിരായി ഉയരുന്ന ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനോ വ്യക്തമായ മറുപടി നല്‍കുന്നതിനോ മന്ത്രിക്കുകഴിയാത്തത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ കഴമ്പില്ലാത്ത ആരോപണം ഉന്നയിച്ച് ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചത് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയുംപോലെയായി. എല്‍.ഡി.എഫ് അനുഭാവം പുലര്‍ത്തുന്ന മാധ്യമങ്ങള്‍പോലും ഇത് ഏറ്റുപിടിക്കാന്‍ തയ്യാറായില്ലെന്നുമാത്രമല്ല ഉണ്ടയില്ലാ വെടിയെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ കോടിയേരി തന്നെ മന്ത്രിയുടെ ഈ സമീപനത്തോടുള്ള എതിര്‍പ്പ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റി ല്‍ നടന്ന മന്ത്രി സഭാ വികസനത്തിലാണ് ജലീലില്‍നിന്ന് തദ്ദേശം സ്വയം ഭരണ വകുപ്പ് എടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് പകരം നല്‍കിയത്. തദ്ദേശ സ്വയം ഭരണ വകുപ്പില്‍ മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സി.പി.എം സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളും തുടര്‍ന്ന് സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ഉയര്‍ന്ന് അഭിപ്രായങ്ങളും കണക്കിലെടുത്തായിരുന്നു ഈ മാറ്റം. ഉന്നത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ളതിനാലാണ് ജലീലിന് ആ വകുപ്പ് നല്‍കാന്‍ തീരുമാനിച്ചതെന്നായിരുന്നു മാറ്റത്തെകുറിച്ചുള്ള സി.പി.എമ്മിന്റെ വിശദീകരണം.
എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മന്ത്രി ജലീല്‍ എത്തിയതോടെ തൊട്ടതെല്ലാം കുളമാക്കുകയായിരുന്നു. ജലീല്‍ കൈകാര്യം ചെയ്യുന്ന മറ്റുവകുപ്പുകളിലെ പ്രവര്‍ത്തനങ്ങളിലായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. ബന്ധുനിയമനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍നിന്ന് തടിയൂരാന്‍ നിയമിതനായ ആളെ രാജിവെപ്പിച്ചെങ്കിലും സമൂഹത്തിനുമുന്നില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്കേറ്റ കളങ്കം നിഴലിച്ചുതന്നെ നില്‍ക്കുന്നു.ഇതാണ് സി.പി.എമ്മിനും സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്നതും.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
Film
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം
ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.
ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ് നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
kerala3 days ago
അമീനയുടെ മരണം; അമാന ആശുപത്രി മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ