ഒഡീഷയ്ക്ക് മൂന്നു മിനിറ്റിനുള്ളില്‍ റെയില്‍പാത അനുവദിച്ച് സുരേഷ് പ്രഭു

ഭുവനേശ്വര്‍ : ഒഡീഷയില്‍ പുതിയ റെയില്‍പാത നിര്‍മിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭു അനുമതി നല്‍കിയത് മൂന്ന് മിനിറ്റിനുള്ളില്‍. പദ്ധതിയുടെ പാതി ചെലവ് സംസ്ഥാനം വഹിക്കാമെന്ന മുഖ്യമന്ത്രി നവീന്‍പട്‌നായികിന്റെ ഉറപ്പിന്മേലാണ് ഇത്രയും വേഗത്തില്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. പുരി മുതല്‍ കൊണാര്‍ക്ക് വരെ നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ പാതയ്ക്ക് വേണ്ടി ട്വീറ്റ് ചെയ്ത നവീന്‍ പട്‌നായികിന് മിനിറ്റുകള്‍ക്കുള്ളില്‍ അനുകൂല മറുപടിയുമായി സുരേഷ് പ്രഭു റിട്വീറ്റ് ചെയ്യുകയായിരുന്നു.

രാത്രി 10.05നായിരുന്നു പട്‌നായികിന്റെ ട്വീറ്റ്. പ്രഭുവിന്റെ മറുപടി 10.08നും.
എത്രയും പെട്ടെന്ന് പദ്ധതി അംഗീകരിക്കണമെന്നും ട്വീറ്റില്‍ പട്‌നായിക് ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടാണ് കരാര്‍ ഒപ്പിടാന്‍ എപ്പോള്‍ വേണമെങ്കിലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും ഞങ്ങള്‍ ഇതിനായി കാത്തിരിക്കുകയായിരുന്നെന്നും റെയില്‍വേ മന്ത്രി ട്വീറ്റില്‍ അറിയിച്ചത്.

SHARE