ഒരു നിമിഷം ദീര്‍ഘശ്വാസമെടുത്ത് ചുറ്റുമൊന്ന് നോക്കൂ..മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിനെ ട്രോളി പ്രകാശ് രാജ്

ബെംഗളൂരു: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പിന്തുണ അറിയിച്ച് മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിനെ ട്രോളി നടന്‍ പ്രകാശ് രാജ്. ‘താങ്കള്‍ ഫിറ്റ്‌നസ് ചലഞ്ചിന്റെ തിരക്കിലാണെന്നറിയാം. ഒരു മിനിറ്റ് ദീര്‍ഘശ്വാസമെടുത്ത് ചുറ്റിലുമൊന്ന് നോക്കൂ..കെജരിവാളിനൊപ്പം ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥരോട് പറയൂ (അയാള്‍ യഥാര്‍ഥത്തില്‍ നന്നായി ജോലി ചെയ്യുന്നുണ്ട്). നിങ്ങളുടെ ജോലിയും ചെയ്യൂ. പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

നിസഹകരിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, എച്ച്.ഡി കുമാരസ്വാമി തുടങ്ങിയ നേതാക്കളും കെജരിവാളിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

SHARE