Culture
‘ഗോഡ്‌സ രാജ്യ സ്‌നേഹി’; ബി ജെ പി സ്ഥാനാര്‍ത്ഥി അപമാനിച്ചത് രാഷ്ട്രത്തെ, രാജ്യം മാപ്പ് നല്‍കില്ലെന്ന് രമേശ് ചെന്നിത്തല

രാഷ്ട്രപിതാവിനെ അപമാനിച്ചതിലൂടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാത്മാഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ രാജ്യ സ്‌നേഹിയായി ചിത്രീകരിച്ചത് മാപ്പര്‍ഹിക്കാത്തതാണ്. രാഷ്ട്രപിതാവിനെ അപമാനിച്ചതിലൂടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ചെയ്തത്. രാജ്യ സ്‌നേഹിയായി ചിത്രീകരിച്ച ഇവരെപ്പോലുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിതിലൂടെ ദേശവിരുദ്ധ പ്രവൃത്തിയാണ് ബി.ജെ.പി ചെയ്തത്.
രാഷ്ട്രപിതാവിനെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. പ്രഗ്യാ സിംഗിനെതിരെ കേസെടുക്കുകയാണ് വേണ്ടത്. രാജ്യം അവര്‍ക്ക് മാപ്പ് നല്‍കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ സാധ്വി പ്രഗ്യാ സിങ് താക്കൂറിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് ആദ്യമായല്ല ഭോപ്പാല്‍ സ്ഥാനാര്‍ഥിയുടെ പരാമര്‍ശങ്ങള്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നത്. മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ഖരയെ അപമാനിച്ച് കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ വിവാദ പരാമര്‍ശങ്ങള്‍ താക്കൂര്‍ തുടങ്ങിയത്
പുല്‍വാമ ഭീകരാക്രമണം ബിജെപി തെരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ആയിരുന്നു 2008 നവംബര്‍ 26 ന് മുംബൈയില്‍ പാക് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പട്ടെ ഹേമന്ത് കര്‍ഖരയെ അപമാനിച്ച് കൊണ്ട് അവര്‍ പ്രസ്താവന നടത്തിയത്. താന്‍ ശപിച്ചതിനാലാണ് കാര്‍ഖരെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നും കാര്‍ഖരെ ദേശ വിരുദ്ധനാണെന്നും പ്രഗ്യാ സിങ്ങ് താക്കൂര്‍ പറഞ്ഞിരുന്നു.
മലേഗാവ് സ്‌ഫോടനക്കേസ് അന്വേഷിച്ചിരുന്നത് ഹേമന്ത്ര കര്‍ഖരെയാണ്. തെളിവില്ലെങ്കില്‍ തന്നെ വിട്ടയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞെങ്കിലും കര്‍ഖരെ അനുവദിച്ചില്ല അതിനാല്‍ കര്‍ഖരയെ ശപിച്ചുവെന്നായിരുന്നു സാധ്വി പ്രഗ്യാ സിങ് താക്കൂര്‍ പറഞ്ഞത്. പരാമര്‍ശം ബിജെപിയ്ക്ക് അകത്തും പുറത്തും ഒരു പോലെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു. അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് പ്രഗ്യാസിങ്ങിന്റെ പ്രസ്താവന ബിജെപി തള്ളുകയായിരുന്നു ചെയ്തത്. കര്‍ഖരെയ്ക്ക് എതിരായ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഗ്യ സിങ് താക്കൂറിന് നോട്ടീസ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെയായിരുന്നു ബാബറി മസ്ജിദ് പൊളിക്കാന്‍ താനുണ്ടായിരുന്നെന്ന് അവര്‍ പറഞ്ഞത്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് ഞങ്ങളെ ആര്‍ക്കും തടയാനാവില്ലെന്നുമുള്ള പ്രഗ്യയുടെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാമത്തെ നോട്ടീസ് നല്‍കി. ഇതിന് ശേഷവും പ്രഗ്യയുടെ നാവിന് വിലങ്ങിടാന്‍ ബിജെപി നേതൃത്വത്തിന് സാധിച്ചില്ലെന്നതിന്റെ തെളിവാണ് ഒടുവിലായി അവര്‍ നടത്തിയ ഗോഡ്‌സെ പരാമര്‍ശം.
ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നുവെന്ന് പ്രഗ്യ സിംഗ് പറഞ്ഞു. ആദ്യത്തെ ഹിന്ദു തീവ്രവാദി ഗോഡ്‌സെ ആണെന്ന കമലഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രഗ്യ സിംഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. പരാമര്‍ശത്തില്‍ ബിജെപി പ്രഗ്യ സിങ് താക്കൂറിനോട് വിശദീകരണം തേടി.
Film
വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. “കളങ്കാവൽ” ടീസർ ആഘോഷമാക്കി പ്രേക്ഷകർ

Film
കൂലിയുടെ ‘എ സര്‍ട്ടിഫിക്കറ്റ്’ പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി
നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.

രജനികാന്ത് ചിത്രം കൂലിയുടെ എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.
നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ചിത്രത്തിലെ വയലന്‍സ് ചൂണ്ടിക്കാട്ടിയാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു.
പിന്നാലെ സണ്‍ പിക്ചേഴ്സ് കോടതിയെ സമീപിക്കുകയായിരുന്നു. സമീപകാലത്തിറങ്ങിയ കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളിലുള്ള അത്രയും വയലന്‍സ് കൂലിയിലില്ലെന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയല്ലെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. എ സര്‍ട്ടിഫിക്കറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിര്‍മാതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം കമ്മിറ്റി നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച ശേഷം, പിന്നീട് അതിനെതിരെ വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം. കൂലിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം എക്സാമിനിങ് കമ്മിറ്റിയും റിവൈസിങ് കമ്മിറ്റും ഐക്യഖണ്ഡേനയെടുത്തതാണെന്നും സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കി.
സിനിമയിലെ വയലന്‍സും കൊലപാതകും മദ്യപാനും പുകവലിയും മോശം പദപ്രയോഗങ്ങളും ഉണ്ടെന്നും. അതെല്ലാം സിനിമ കാണുന്ന കുട്ടികളെ സ്വാധീനിക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദിച്ചത്.
Film
പരിപാടിക്കിടെ കുഴഞ്ഞുവീണ അവതാരകന്‍ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍
പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍.

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്.അദ്ദേഹത്തെ വിദഗ്ധ സംഘം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഴഞ്ഞുവീണയുടന്‍ ഹൃദയാഘാതം വന്നത് അദ്ദേഹത്തിന്റെ നില ഗുരുതരമാക്കി.
മൂന്നുദിവസം മുമ്പ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന സിനിമ പ്രമോഷന്‍ ചടങ്ങിനിടെയാണ് രാജേഷ് കേശവ് കുഴഞ്ഞു വീണത്. തളര്‍ന്ന വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. താരങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനകള്‍ പങ്കിടുന്നത്.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala3 days ago
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; കാല്‍നടയാത്രക്കാര്‍ക്കടക്കം യാത്ര വിലക്ക്
-
kerala1 day ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
kerala3 days ago
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള അക്രമം; ജനാധിപത്യ വിരുദ്ധമെന്ന് കെപിസിസി
-
kerala1 day ago
ഗതാഗതക്കുരുക്ക്; കൊച്ചിയില്‍ പൊലീസുകാര്‍ നിരത്തിലിറങ്ങി നിയന്ത്രിക്കണമെന്ന് ഹൈക്കോടതി
-
kerala2 days ago
പരാജയം അംഗീകരിച്ച് വടകരയുടെ ജനവിധി ഉള്‍ക്കൊള്ളാന്‍ കെ.കെ ശൈലജയും ചെമ്പടയും തയ്യാറാകണം: ഷാഫിക്ക് പിന്തുണയുമായി വി.ടി ബല്‍റാം
-
india2 days ago
‘നിങ്ങളുടെ ഉപരിപ്ലവമായ വിദേശനയ ഇടപെടലുകള്‍ – പുഞ്ചിരി, ആലിംഗനം, സെല്‍ഫികള്‍ – ഞങ്ങളുടെ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്തി’: ട്രംപ് തീരുവകളില്‍ മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ