Connect with us

Sports

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിക്കുക ‘2014 ലോകകപ്പിലെ ഏറ്റവും മോശം’ റഫറി

Published

on

കീവ്: റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിക്കാന്‍ മിലോറാഡ് മാസിച്ചിനെ യുവേഫ തെരഞ്ഞെടുത്തു. വിവാദമായ തീരുമാനങ്ങളുടെ പേരില്‍ ബ്രസീലില്‍ നടന്ന 2014 ലോകകപ്പില്‍ ‘ഏറ്റവും മോശം റഫറി’ എന്ന പേരു വീണയാളാണ് സെര്‍ബിയക്കാരനായ മാസിച്ച്. ജര്‍മനി-പോര്‍ച്ചുഗല്‍ ഹൈ വോള്‍ട്ടേജ് മത്സരത്തിനിടെ ജര്‍മനിക്ക് അനുകൂലമായി വിവാദ പെനാല്‍ട്ടി നല്‍കുകയും പോര്‍ച്ചുഗീസ് താരം പെപെയെ ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കുകയും ചെയ്ത മാസിച്ചിന്റെ തീരുമാനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. അര്‍ജന്റീന – ഇറാന്‍ മത്സരം നിയന്ത്രിച്ച ഇദ്ദേഹം ഇറാന് അനുകൂലമായി ലഭിക്കേണ്ട ഒരു പെനാല്‍ട്ടി നിഷേധിക്കുകയും ചെയ്തു.

ജര്‍മനിക്കെതിരായ മത്സരത്തിനു ശേഷം പോര്‍ച്ചുഗല്‍ കോച്ച് പൗളോ ബെന്റോ, റഫറി പക്ഷം പിടിച്ചുവെന്ന് പരസ്യമായി ആരോപിച്ചിരുന്നു. ഇറാന്‍ കോച്ച് കാര്‍ലോസ് ക്വിറോസ് ചോദിച്ചത് ‘ഇത്തരം മോശം തീരുമാനങ്ങള്‍ ഞങ്ങള്‍ക്കെതിരെ എടുത്തതിനു ശേഷം അയാള്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയും?’ എന്നായിരുന്നു. ‘റെഡ്കാര്‍ഡ് ദി റെഫ്’ എന്ന വെബ്‌സൈറ്റ് നടത്തിയ വോട്ടെടുപ്പില്‍ മിലോറാഡ് മാസിച്ചിനെ ഏറ്റവും മോശം റഫറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.

2014-ല്‍ മോശം പ്രകടനത്തിന് പഴികേട്ടെങ്കിലും 2016 യൂറോ കപ്പില്‍ മാസിച്ചിന്റെ പ്രകടനം മെച്ചപ്പെട്ടിരുന്നു. ഫൈനല്‍ നിയന്ത്രിക്കാന്‍ ഇദ്ദേഹത്തെ ചുമതലപ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇംഗ്ലീഷ് റഫറി മാര്‍ക്ക് ക്ലാറ്റന്‍ബര്‍ഗ് ആണ് ഫ്രാന്‍സ് – പോര്‍ച്ചുഗല്‍ ഫൈനല്‍ നിയന്ത്രിച്ചത്.

ഇക്കഴിഞ്ഞ സീസണില്‍ സെര്‍ബിയ സൂപ്പര്‍ ലീഗിലാണ് മാസിച്ച് പ്രധാനമായും മത്സരങ്ങള്‍ നിയന്ത്രിച്ചത്. മാര്‍ച്ച് 27-ന് മോണ്ടനെഗ്രോയും തുര്‍ക്കിയും തമ്മിലുള്ള മത്സരം നിയന്ത്രിച്ച 40 കാരന്‍ യൂറോപ്പ ലീഗില്‍ സ്‌പോര്‍ട്ടിങും അത്‌ലറ്റികോ മാഡ്രിഡും തമ്മിലുള്ള മത്സരത്തിലും റഫറിയായിരുന്നു. അവസാനം നിയന്ത്രിച്ച അഞ്ച് മത്സരങ്ങളില്‍ ഇദ്ദേഹം 18 മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പു കാര്‍ഡുകളും ഇദ്ദേഹം പുറത്തെടുത്തു.

റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ഫൈനല്‍ മത്സരം ഉക്രെയ്‌നിലെ കീവില്‍ ഈ മാസം 27-നാണ് നടക്കുന്നത്. തുടര്‍ച്ചയായി മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് മാഡ്രിഡ് ഇറങ്ങുന്നത്.

india

തിരുവനന്തപുരത്ത് മത്സരങ്ങളില്ല; ബംഗളൂരു ലോകകപ്പ് മത്സരങ്ങള്‍ ഗുവാഹത്തി, നവി മുംബൈയിലേക്ക്

വനിതാ ഏകദിന ലോകകപ്പിനായി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ ഗുവാഹത്തിയിലേക്കും നവി മുംബൈയിലേക്കും മാറ്റി.

Published

on

വനിതാ ഏകദിന ലോകകപ്പിനായി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ ഗുവാഹത്തിയിലേക്കും നവി മുംബൈയിലേക്കും മാറ്റി. വലിയ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്റ്റേഡിയത്തിന് അനുമതി നല്‍കാനാകില്ലെന്ന് റിട്ട. ജസ്റ്റിസ് മൈക്കല്‍ ഡികുന്‍ഹ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയതിനെ അടിസ്ഥാനത്തില്‍ ബംഗളൂരു സിറ്റി പൊലീസ് അനുമതി നിഷേധിച്ചതാണ് തീരുമാനം. റോയല്‍ ചാലഞ്ചേഴ്സിന്റെ ഐ.പി.എല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ തിരക്കിലും തിക്കിലും 11 പേര്‍ മരിച്ച സംഭവത്തിന് ശേഷമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സെപ്റ്റംബര്‍ 30-ന് നടക്കേണ്ട ഉദ്ഘാടന മത്സരം ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളാണ് ആദ്യം ബംഗളൂരുവില്‍ നിശ്ചയിച്ചിരുന്നത്. ഇന്ത്യശ്രീലങ്ക ആദ്യ മത്സരവും രണ്ടു ലീഗ് മത്സരങ്ങളും ഒരു സെമിഫൈനല്‍ പോരാട്ടവും ഇവിടെ വെച്ചാണ് നടക്കാനിരുന്നതെങ്കിലും പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം തിരുവനന്തപുരത്തെ കാര്യവട്ടം ഉള്‍പ്പെടെ കേരളത്തില്‍ ഇനി മത്സരങ്ങളില്ല.

പുതിയ ഫിക്സ്ചര്‍ പ്രകാരം ഉദ്ഘാടന മത്സരം ഗുവാഹത്തിയില്‍ നടക്കും. ഒക്ടോബര്‍ 5-ന് കൊളംബോയില്‍ ഇന്ത്യപാകിസ്താന്‍ മത്സരം അരങ്ങേറും. ഒക്ടോബര്‍ 9, 12 തീയതികളില്‍ ഇന്ത്യ യഥാക്രമം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളെ വിശാഖപട്ടണത്തില്‍ നേരിടും. ഒക്ടോബര്‍ 23-ന് ന്യൂസിലന്‍ഡിനെയും 26-ന് വെസ്റ്റിന്‍ഡീസിനെയും ഇന്ത്യ നവി മുംബൈയില്‍ ഏറ്റുമുട്ടും. സെമിഫൈനല്‍ മത്സരങ്ങള്‍ പാകിസ്താന്റെ യോഗ്യതയെ ആശ്രയിച്ചായിരിക്കും കൊളംബോ, ഗുവാഹത്തി, നവി മുംബൈ എന്നിവിടങ്ങളില്‍ നടക്കുക. നവംബര്‍ 2-ന് നടക്കുന്ന ഫൈനല്‍ കൊളംബോയിലോ നവി മുംബൈയിലോ ആയിരിക്കും.

ഇതിനുമുമ്പ് കര്‍ണാടകയിലെ മഹാരാജ ട്രോഫി ടി20-യും പൊലീസ് അനുമതി ലഭിക്കാതെ ബംഗളൂരുവില്‍നിന്ന് മൈസൂരിലേക്ക് മാറ്റിയിരുന്നു. 1978, 1997, 2003 വര്‍ഷങ്ങളില്‍ ഇന്ത്യ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും, 1997-ലാണ് മാത്രം ചിന്നസ്വാമിയില്‍ മത്സരം നടന്നത്.

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ‘എ’ ടീമിനെ മലയാളി താരം മിന്നുമണി നയിക്കും. ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാതിരുന്ന ഷഫാലി വര്‍മയുള്‍പ്പെടെ 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു. മുന്‍പ് ആസ്ട്രേലിയ ‘എ’ക്കെതിരായ പരമ്പരയില്‍ രാധാ യാദവ് ക്യാപ്റ്റനായിരുന്നെങ്കിലും ഇത്തവണ ബി.സി.സി.ഐ മിന്നുമണിക്ക് നായക സ്ഥാനം നല്‍കി.

ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ്. യാസ്തിക ഭാട്യ, റിച്ച ഘോഷ് എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരാകും. ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ്, സ്നേഹ് റാണ, രാധാ യാദവ് തുടങ്ങി മുന്‍നിര താരങ്ങള്‍ക്കും ടീമില്‍ ഇടം ലഭിച്ചു. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചു.

Continue Reading

News

അര്‍ജന്റീന ഒരുങ്ങി മെസ്സിയുടെ അവസാന ഔദ്യോഗിക മത്സരത്തിന് വേദിയൊരുക്കാന്‍

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വികാരഭരിതമായ നിമിഷത്തിന് അരങ്ങൊരുങ്ങുകയാണ് അര്‍ജന്റീന.

Published

on

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വികാരഭരിതമായ നിമിഷത്തിന് അരങ്ങൊരുങ്ങുകയാണ് അര്‍ജന്റീന. സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികള്‍ക്കിടെ ഫുട്‌ബോളിലൂടെ രാജ്യത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച ‘മിഷിഹ’ തന്റെ ദൗത്യം പൂര്‍ത്തിയാക്കി നാട്ടുകാര്‍ക്കാരോട് വിടപറയാന്‍ ഒരുങ്ങുമ്പോള്‍, രാജ്യം മുഴുവനും കണ്ണീരോടെ നന്ദി പറയുകയാണ്.

2026 ലോകകപ്പിലേക്ക് യാത്ര തുടരുന്നുവെങ്കിലും, അര്‍ജന്റീന മണ്ണില്‍ ലയണല്‍ മെസ്സിയുടെ അവസാന ഔദ്യോഗിക മത്സരം അടുത്തെത്തി. സെപ്റ്റംബര്‍ 4-ന് വെനിസ്വേലയെ നേരിടുന്ന ലോകകപ്പ് യോഗ്യതാ മത്സരം തന്നെയാണ് അര്‍ജന്റീനയില്‍ മെസ്സിയെ കാണാനുള്ള അവസാന ഔദ്യോഗിക അവസരം.

ലോകകപ്പ് വരെ മെസ്സി ടീമിനൊപ്പം തുടരുമെന്നുറപ്പാണ്. എന്നാല്‍, യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം അടുത്ത ഔദ്യോഗിക മത്സരം 2026 മാര്‍ച്ചിലാണ്. അതിനുമുമ്പ് സൗഹൃദ മത്സരങ്ങള്‍ നടക്കുമെങ്കിലും, അവ ഔദ്യോഗിക വേദികളല്ല.

ബ്യൂണസ് അയേഴ്‌സിലെ മോണുമെന്റല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്റീനയും വെനിസ്വേലയും ഏറ്റുമുട്ടുന്നത്. സെപ്റ്റംബര്‍ 9-ന് എക്വഡോറിനെതിരായ മത്സരത്തിനുശേഷം, അടുത്ത ഔദ്യോഗിക പോരാട്ടം യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനെതിരായ ‘ഫൈനലിസിമ’ ആയിരിക്കും അത് ഒരു നിഷ്പക്ഷ വേദിയില്‍. പിന്നെ, അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി ലോകകപ്പും.

അതിനാല്‍ വെനിസ്വേലയെതിരായ മത്സരം വെറും യോഗ്യതാ റൗണ്ട് മാത്രമല്ല; അര്‍ജന്റീനക്കാര്‍ക്ക് അവരുടെ ഇതിഹാസനായകനോട് ഹൃദയത്തോടു ചേര്‍ന്ന് ‘താങ്ക് യൂ’ പറയാനുള്ള വേള കൂടിയാണ് അത്.

2022 ലോകകപ്പ് ട്രോഫിയും, രണ്ട് കോപ അമേരിക്ക കിരീടങ്ങളും ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ രാജ്യത്തെയും ഫുട്‌ബോളിനെയും പുനരുജ്ജീവിപ്പിച്ച താരത്തിന്, രാജ്യം മുഴുവനും കടപ്പാടോടെ നന്ദി അറിയിക്കുകയാണ്.

നിലവില്‍, ലോകകപ്പ് തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 18ല്‍ 16 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, 11 ജയം, 3 തോല്‍വി, 2 സമനിലആകെ 35 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന.

Continue Reading

india

പാക്കിസ്ഥാനുമായി ഉഭയകക്ഷി ബന്ധമില്ലെന്ന് സര്‍ക്കാര്‍; ഏഷ്യാ കപ്പിന് പച്ചക്കൊടി

ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി കായിക മത്സരങ്ങളില്‍ പങ്കെടുക്കില്ല, എന്നാല്‍ വരാനിരിക്കുന്ന മള്‍ട്ടി-നേഷന്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മത്സരിക്കാന്‍ അനുവദിക്കുമെന്ന് കായിക മന്ത്രാലയ വൃത്തങ്ങള്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു.

Published

on

ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി കായിക മത്സരങ്ങളില്‍ പങ്കെടുക്കില്ല, എന്നാല്‍ വരാനിരിക്കുന്ന മള്‍ട്ടി-നേഷന്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മത്സരിക്കാന്‍ അനുവദിക്കുമെന്ന് കായിക മന്ത്രാലയ വൃത്തങ്ങള്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു.

പാക്കിസ്ഥാനുമായി ഉഭയകക്ഷി കായിക മത്സരങ്ങളില്‍ ഏര്‍പ്പെടില്ല എന്ന സ്ഥിരമായ നയം ഇന്ത്യന്‍ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ആഗസ്റ്റ് 21 ന് കായിക മന്ത്രാലയം, ഇന്ത്യന്‍ ടീമുകള്‍ പാകിസ്ഥാനിലേക്ക് പോകില്ലെന്നും ഒരു ഉഭയകക്ഷി പരമ്പരയിലും പാകിസ്ഥാന്‍ ടീമുകള്‍ക്ക് ആതിഥേയത്വം വഹിക്കില്ലെന്നും അറിയിച്ചു.

എന്നിരുന്നാലും, ഈ നിയന്ത്രണം അന്താരാഷ്ട്ര ഭരണ സമിതികളുടെ അധികാരപരിധിയില്‍ ഇരു രാജ്യങ്ങളും പങ്കെടുക്കുന്ന ലോകകപ്പുകള്‍, ഒളിമ്പിക്സ് പോലുള്ള ബഹുമുഖ ടൂര്‍ണമെന്റുകളിലേക്ക് വ്യാപിക്കുന്നില്ല. ഈ ടൂര്‍ണമെന്റുകള്‍ ന്യൂട്രല്‍ അല്ലെങ്കില്‍ മൂന്നാം കക്ഷി വേദികളില്‍ നടത്തപ്പെടുന്നു, നേരിട്ടുള്ള ഉഭയകക്ഷി ക്രമീകരണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും മത്സരത്തിന് രാഷ്ട്രീയമായി നിഷ്പക്ഷമായ അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്യുന്നു.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കുന്നതില്‍ നിന്ന് ഇന്ത്യയെ തടയില്ലെന്ന് മന്ത്രാലയത്തിലെ ഒരു വൃത്തം സ്ഥിരീകരിച്ചു. ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ 14 നും ഒരുപക്ഷേ 21 നും ദുബായില്‍ നടക്കും, ഫൈനല്‍ സെപ്റ്റംബര്‍ 29 ന് നടക്കും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ടി20 ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്.

2012-13 സീസണിന് ശേഷം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ക്രിക്കറ്റില്‍ ഏര്‍പ്പെട്ടിട്ടില്ല. അതിനുശേഷം, ഇരു രാജ്യങ്ങളിലെയും പുരുഷ-വനിതാ ടീമുകള്‍ മള്‍ട്ടി-നേഷന്‍ ടൂര്‍ണമെന്റുകളിലും മള്‍ട്ടി-സ്‌പോര്‍ട്‌സ് ഇവന്റുകളിലും മാത്രമാണ് പരസ്പരം ഏറ്റുമുട്ടിയത്.

2023ലെ ഏഷ്യാ കപ്പിനും 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കുമായി പാക്കിസ്ഥാനിലേക്ക് പോകുന്നതിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ വിസമ്മതിച്ചിരുന്നു. ഈ ടൂര്‍ണമെന്റുകള്‍ പിന്നീട് നിഷ്പക്ഷ വേദികളില്‍ നടന്നു. സെപ്തംബര്‍ 28-ന് രാജ്ഗിറില്‍ ആരംഭിക്കാനിരുന്ന ഏഷ്യാ കപ്പ് ഹോക്കിക്ക് വേണ്ടി ഇന്ത്യയിലേക്ക് പോകാന്‍ പാകിസ്ഥാന്‍ ഹോക്കി ടീം അടുത്തിടെ വിസമ്മതിച്ചു.

പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന് മുന്‍ ക്രിക്കറ്റ് താരങ്ങളുടേതുള്‍പ്പെടെ നിരവധി ശബ്ദങ്ങള്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനോട് ആവശ്യപ്പെട്ടിരുന്നു. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്.

Continue Reading

Trending