കണ്ണൂര്‍ മുഴക്കുന്നില്‍ തൊഴിലാളി കടന്നല്‍ക്കുത്തേറ്റ് മരിച്ചു. ചൊവ്വാഴ്ച രാവിലെ ബംഗ്ലക്കുന്നിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന് റബര്‍മരം മുറിക്കുന്നതിനിടെയായിരുന്നു സംഭവം.

മുടക്കോഴി മൗവ്വഞ്ചേരി സ്വദേശി ബാബു(55) ആണ് മരിച്ചത്. മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് ഇളകിവന്ന കടന്നലുകള്‍ ബാബുവിനെ ആക്രമിക്കുകയായിരുന്നു.
അവശനിലയിലായ ബാബുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കടന്നല്‍ക്കുത്തേറ്റ മറ്റു തൊഴിലാളികളെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.