Connect with us

More

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍

Published

on

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും രൂപയുടെ മൂല്യം കൂപ്പുക്കൂത്തി. അമേരിക്കന്‍ ഡോളറിനെതിരെ 69 രൂപ നിലവാരത്തിലാണ് രൂപയുടെ മൂല്യം. വിപണി ആരംഭിക്കുമ്പോള്‍ 49 പൈസ താഴ്ന്ന ഡോളറിനെതിരെ 69.10 എന്ന നിലയിലായിരുന്നു രൂപയുടെ നിലവാരം.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 68.98 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്.

അസംസ്‌കൃത എണ്ണവില ഉയരുന്നതും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തു നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ പ്രധാന കാരണം.
നവംബറോടെ ഇറാനിയന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ അമേരിക്ക സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതോടെയാണ് ആഗോളതലത്തില്‍ എണ്ണവില കുതിച്ചു കയറിയത്.

എണ്ണവിതരണത്തില്‍ ലിബിയിലും കാനഡയിലും നേരിട്ട തടസ്സങ്ങളും എണ്ണവിലയെ സാരമായി ബാധിച്ചതോടെയാണ് രൂപയുടെ മൂല്യശോഷണത്തിലെത്തിച്ചതെന്ന് വിദേശനാണ്യ വിനിമയ വിപണിയിലെ വിദഗ്ധര്‍ പറഞ്ഞു.

ഇന്നലെ 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.54 എന്ന നിലയിലെത്തിയിരുന്നു. 19 മാസത്തിനിടെ തന്നെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു ഇത്. എണ്ണ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച മാത്രം 538.40 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

kerala

‘ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്’: ടി സിദ്ദിഖ്

Published

on

രാഹുൽ ഗാന്ധി വയനാട്ടിൽ എത്താറില്ലെന്ന് പരിഹസിച്ച എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് മറുപടിയുമായി ടി സിദ്ദിഖ് എംഎൽഎ. ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്.

രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെ ബിജെപി എതിർത്തിരുന്നു. അതിന് കെ സുരേന്ദ്രൻ ക്ഷമ ചോദിക്കണമെന്നും ടി സിദ്ദിക്ക് എംഎൽഎ വ്യക്തമാക്കി.

 

Continue Reading

EDUCATION

തുല്യതാ പരീക്ഷ മാർച്ച്‌ 30 വരെ അപേക്ഷിക്കാം

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്

Published

on

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് മാർച്ച്‌ 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.

22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്.

Continue Reading

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

Trending