Culture
മൈക്കിന്റെ സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ മുക്കുവരെയെന്ന് സെബാസ്റ്റ്യന്‍ പോള്‍

കോഴിക്കോട്: ചാനലുകള്‍ക്ക് മൈക്ക് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ആ സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ മൂക്കില്‍ അവസാനിക്കുമെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍. അതുകൊണ്ട് മുഖ്യമന്ത്രിക്ക് മാറി നില്‍ക്കൂ എന്നു പറയേണ്ടി വരുന്നത്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്യത്തിനു ന്യായമായ നിയന്ത്രണങ്ങളുമുണ്ട്. അതും ഭരണഘടനയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ കുട ചുഴറ്റാനുള്ള സ്വാതന്ത്ര്യം അന്യന്റെ മുക്കു വരെയുള്ളു എന്ന് പറയാറില്ലേ. അത്രേയേ ഇതുമുള്ളു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഗവ. ലോ കോളേജില്‍ ഭരണഘടനാ ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ നിര്‍മാണം എന്നായിരുന്നു വിഷയം. സംവരണം ഇന്നത്തെ രീതിയില്‍ നിലനില്‍ക്കണോ എന്ന കാര്യത്തില്‍ എനിക്കും സംശയമുണ്ട്. മണ്ഡല്‍ കമ്മീഷനു ശേഷം സംവരണത്തിനു വേണ്ടി ഒരുപാട് സംസാരിച്ച വ്യക്തിയാണ് ഞാന്‍. ഭരണഘടനയില്‍ ആദ്യ ഭേദഗതി കൊണ്ടുവന്നതു തന്നെ സംവരണത്തിനു വേണ്ടിയായിരുന്നു. വിദ്യാഭ്യാസപരമായും സാമൂഹികലവുമായ പിന്നോക്കാവാസ്ഥകളെ കുറിച്ചേ ഭരണഘടനയില്‍ പറയുന്നുള്ളു. സാമ്പത്തിക പിന്നോക്കാവസ്ഥയെ കുറിച്ചു പറയുന്നില്ല. എങ്കില്‍ ഭരണഘടന പറയുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് മൂന്നോക്കാക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്.
അതുകൊണ്ട് അതു ഭരണഘനാ വിരുദ്ധമാണെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ മുന്നോക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് തുല്യ അവസരം നഷ്ടപ്പെടുന്നു എന്നു പറയാവുന്നതാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രത്തിലെ വിസ്മയമാണ് ഇന്ത്യന്‍ ഭരണഘടന. നമ്മുടെ റിപ്പബ്ലിക്കിനെ നിലനിര്‍ത്തുന്ന ആധാര ഗ്രന്ഥമാണ് അത്. ഭരണഘടനയുടെ സ്ഥാപിത പിതാക്കന്മാര്‍ വളരെ സൂഭക്ഷ്മതയോടെയാണ് അത് കൈകാര്യം ചെയ്തത്. നെഹ്‌റുവിനേയും അംബേദ്കറേയും ഒക്കെ പോലെ വിസ്മയം ജനിപ്പിക്കുന്ന ഒരു താരാപഥം തന്നെയുണ്ടായിരുന്നു അതിനു പിന്നില്‍. ഇന്നത്ത പാര്‍ലമെന്റ് വിചാരിച്ചാല്‍ ഭരണഘടന പിച്ചിച്ചീന്തി കളയാമെന്നല്ലാതെ അതുപോലെ വേറെ ഒന്നു എഴുതിയുണ്ടാക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ മനസ്സിലാകുന്ന പത്ത് ശതമാനം പേര്‍ പോലും സഭയില്‍ ഇല്ലെന്നതാണ് അതിനു കാരണം. പുതിയൊരു ഭരണഘടന ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയില്ല.
ഭരണഘടനയനുസരിച്ച് ദേശം ഒരു സങ്കല്‍പമാണ്. ഇന്ത്യ എന്ന വേറിട്ട ഒരു രാജ്യമില്ല. യൂനിയന്‍ ഓഫ് സ്റ്റേറ്റ്‌സാണ് ഇന്ത്യയെന്ന സങ്കല്‍പം. ദേശസ്‌നേഹം എന്നു പറഞ്ഞു ഭൂപടത്തിലെ വരകളെ ആദരിക്കുന്നതില്‍ അര്‍ഥമില്ല. മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ അന്തര്‍ലീനമാണെന്നതിനാലാണ് ആ വാക്കുകള്‍ ഭരണഘടനാ ശില്‍പികള്‍ പ്രിയാമ്പിളില്‍ ചേര്‍ക്കാതിരുന്നത്. ആ രണ്ടു വാക്കുകളേയും നിര്‍വചിക്കാന്‍ കഴിയില്ലെന്നായിരുന്നു അംബേദ്കര്‍ പറഞ്ഞത്. പിന്നീട് നാല്‍പ്പത്തിരണ്ടാം ഭേദഗതിയിലൂടെ സോഷ്യലിസവും സെക്കുലരിസവും ചേര്‍ത്തെങ്കിലും ഇന്നു അത് അറിഞ്ഞോ അറിയാതെയോ അതു കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണുന്നത്. മാനവികതയാണ് നമ്മുടെ ഭരണഘടനയെ വിശിഷ്ടമാക്കുന്നത്. മാനവിക മൂല്യങ്ങളാണ് ഭരണഘടനക്കു വെളിച്ചം നല്‍കുന്നത്. അത് തലമുറയുടെ ഭാഗ്യമാണ് -അദ്ദേഹം വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ ബിന്ദു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഡോ. തിലകാനന്ദന്‍ സ്വാഗതവും നവനീത് പവിത്രന്‍ നന്ദിയും പറഞ്ഞു.
Film
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.
കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.
മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.
Film
സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍
ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.
സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.
അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.
Film
നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍
ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ പരാതി നല്‍കാനൊരുങ്ങി ഒരു വിഭാഗം വനിതാ താരങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലത്തില്‍, കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വനിതാതാരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് സൂക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരനെതിരെ പരാതി നല്‍കാന്‍ വനിതാ താരങ്ങള്‍ നീക്കം നടത്തുന്നത്. അതേസമയം അമ്മ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍, കുക്കു പരമേശ്വരനെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണിതെന്നാരോപിച്ച് ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു. കുക്കു പരമേശ്വരനൊപ്പം നടന്‍ ഇടവേള ബാബുവിനെതിരെയും പരാതി നല്‍കാനുള്ള ചര്‍ച്ചകള്‍ വനിതാ താരങ്ങള്‍ക്കിടയില്‍ നടക്കുന്നു.
മുന്‍പ് മുഖ്യമന്ത്രിക്കും, സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും, വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും, ആദ്യം അമ്മയില്‍ തന്നെ വിഷയമുയര്‍ത്താനാണ് അവര്‍ തീരുമാനിച്ചത്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ അമ്മ ഭാരവാഹികള്‍ ഈ വിഷയം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
-
News3 days ago
ഗസ്സയില് പട്ടിണി രൂക്ഷം; ഭക്ഷണം കിട്ടാതെ 11 പേര്‍ കൂടി മരിച്ചു
-
kerala2 days ago
മോര്ച്ചറിയില് സൂക്ഷിച്ച ഗര്ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്ക്കായി ബുംറയ്ക്ക് ഐപിഎല് വിശ്രമം നല്കാമായിരുന്നു’: മുന് ഇന്ത്യന്‍ ക്യാപ്റ്റന്
-
News3 days ago
കോഹ്ലിയുടെ അവസാന ടെസ്റ്റ് ജേഴ്സി വീടിന്റെ ചുമരില് ഫ്രെയിം ചെയ്ത് മുഹമ്മദ് സിറാജ്
-
News3 days ago
പലസ്തീന് പെലെ എങ്ങനെയാണ് മരിച്ചത്? വ്യക്തമാക്കുന്നതില് യുവേഫ പരാജയപ്പെട്ടു: മുഹമ്മദ് സലാ
-
News3 days ago
ഗസ്സയില് പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയില് വീണ് പതിനഞ്ചുകാരന് മരിച്ചു
-
kerala3 days ago
14കാരന് നിര്ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്
-
kerala3 days ago
കൊണ്ടോട്ടിയില് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ഒഴിവായത് വന്ദുരന്തം