Culture
ഇത് അവര്‍ പരിഹസിച്ച ‘അമുല്‍ ബേബിയല്ല’; ഇന്ദിരയുടെ ചെറുമകന്‍ രാഹുല്‍ ഗാന്ധിയാണ്….
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പൂര്‍ണമായ അധികാരം കയ്യിലൊതുക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് സംഘപരിവാര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് കാലമേറെയായി. രണ്ട് എം.പിമാരില്‍ നിന്ന് കേവലഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയായി ബി.ജെ.പി വളര്‍ന്നത് ജനാധിപത്യത്തിന്റെ മാന്യമായ വഴികളിലൂടെയായിരുന്നില്ല. വര്‍ഗ്ഗീയവാദത്തിന്റെയും വിദ്വേഷത്തിന്റേയും കലാപത്തിന്റേയും വഴികള്‍ അവര്‍ മാറ്റി മാറ്റി പ്രയോഗിച്ചു. യു.പി.എ സര്‍ക്കാറിന്റെ കാലത്തുണ്ടായ അണ്ണാ ഹസാരയുടേയും ബാബാ രാംദേവിന്റേയും സമരങ്ങളും ഊഹക്കണക്കില്‍ നിന്നുണ്ടായ 2ജി അഴിമതിക്കേസുമെല്ലാം അത്തരത്തില്‍ സംഘപരിവാര്‍ സൃഷ്ടിച്ചെടുത്തതായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.
അധികാരത്തിലേക്കുള്ള പ്രയാണത്തില്‍ തങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന തടസം നെഹ്‌റു കുടുംബമാണെന്ന തിരിച്ചറിവും സംഘപരിവാറിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ ഭാവി നേതാവായ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് സംഘപരിവാര്‍ വളരെ മുമ്പ് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. രാഹുല്‍ ഒന്നിനും കൊള്ളാത്തവനാണെന്നും അമുല്‍ ബേബിയാണെന്നും അവര്‍ തന്ത്രപൂര്‍വ്വം പ്രചരിപ്പിച്ചു. സംഘപരിവാര്‍ പ്രചാരണത്തിന്റെ ഭവിഷ്യത്ത് അറിഞ്ഞോ അറിയാതെയോ രാജ്യത്തെ ഇടതുപക്ഷവും മതേതരവാദികളും പലപ്പോഴും അതേറ്റുപാടി. അങ്ങനെ രാഹുല്‍ ഒന്നിനും പറ്റാത്തവനെന്ന ഒരു പൊതുബോധം സംഘപരിവാര്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തു. എല്ലാത്തിനും പരിഹാരമായി മോദി വരട്ടെയെന്ന പ്രചാരണത്തില്‍ വീണവര്‍ മോദിയെ അധികാരത്തിലേറ്റി.
എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ രാഹുല്‍ എന്ന നേതാവിലേക്കാണ് രാജ്യത്തെ മതേതര പൊതുസമൂഹം ഉറ്റുനോക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുള്ള ഇന്ത്യയുടെ ഭാവി നേതാവിനെയാണ് രാജ്യം ഇന്ന് എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ കണ്ടത്. മോദിയേയും ബി.ജെ.പിയേയും വസ്തുനിഷ്ഠമായി വിലയിരുത്തുന്ന, സ്വന്തം വീഴ്ചകള്‍ ഏറ്റുപറയുന്ന, ഭാവിക്കായി ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന പുതുനായകന്‍, അതാണ് ഇന്ന് പ്ലീനറി സമ്മേളനത്തില്‍ കണ്ട രാഹുല്‍ ഗാന്ധി.
ആര്‍.എസ്.എസിനേയും മോദിയേയും കൃത്യമായി തുറന്നു കാണിക്കുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം. കോണ്‍ഗ്രസ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കുമ്പോള്‍ ആര്‍.എസ്.എസ് അത് തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് രാജ്യം അപകടത്തിലാണെന്ന് പറയാന്‍ ജനങ്ങള്‍ക്കിടയിലേക്ക് വരേണ്ടി വന്നതാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥ. മാധ്യമങ്ങള്‍ക്ക് സര്‍ക്കാറിനെ ഭയമാണെന്നും രാഹുല്‍ പറഞ്ഞു.
ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും സംഘപരിവാറിന് അഹിതകരമായത് സംസാരിച്ചതാണ് അവര്‍ കൊല്ലപ്പെടാന്‍ കാരണം. ആര്‍.എസ്.എസിന് അഹിതകരമായത് സംസാരിച്ചാല്‍ കൊന്നുകളയുമെന്നാണ് ഗൗരിയേയും കല്‍ബുര്‍ഗിയേയും വധിച്ചതിലൂടെ ആര്‍.എസ്.എസ് നല്‍കുന്ന സന്ദേശം. സത്യസന്ധരായ വ്യവസായികളെ തകര്‍ക്കുകയും അഴിമതിക്കാരെ വളര്‍ത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാക്കിസ്ഥാനിലേക്ക് ഒരിക്കലും പോകാത്ത എല്ലാ പ്രതിസന്ധികളിലും രാജ്യത്തിന്റെ കൂടെ നിന്ന മുസ്ലിംഗളോട് അവര്‍ പാക്കിസ്ഥാനില്‍ പോകാന്‍ പറയുകയാണ്. മോദി എന്ന പേര് പ്രതീകവല്‍ക്കരിക്കുന്നത് മുതലാത്തവും രാജ്യത്തിന്റെ പ്രധാനമന്ത്രിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ മൗലികമായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. നുണകള്‍ക്ക് മുകളിലാണ് ഈ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യുകയായിരുന്നു. രാജ്യത്തിന് മടുത്തിരിക്കുന്നു, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വഴികാട്ടണം. കുരുക്ഷേത്രയുദ്ധത്തില്‍ കൗരവര്‍ അധികാരത്തിന് വേണ്ടി യുദ്ധം ചെയ്തപ്പോള്‍ പാണ്ഡവര്‍ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടിയാണ് യുദ്ധം ചെയ്തത്. ഇവിടെ ആര്‍.എസ്.എസും ബി.ജെ.പിയും അധികാരത്തിനായി പടനയിക്കുമ്പോള്‍ പാണ്ഡവരായ കോണ്‍ഗ്രസ് സത്യത്തിനായി പോരാടുകയാണ്. ബി.ജെ.പിയുടെ അധ്യക്ഷനായി കൊലക്കേസ് പ്രതിയെ ജനങ്ങള്‍ അംഗീകരിക്കും എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെ ചെയ്താല്‍ ജനങ്ങള്‍ അംഗീകരിക്കില്ല. കാരണം കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നത് ഉയര്‍ന്ന നിലയിലാണെന്നും രാഹുല്‍ പറഞ്ഞു.
മോദി വിമര്‍ശനത്തിനപ്പുറം സ്വയം വിമര്‍ശിക്കാനുള്ള പക്വതയും രാഹുല്‍ കാണിച്ചു. മോദി കരുതുന്നത് അയാള്‍ ദൈവമാണ് തെറ്റ് പറ്റില്ലെന്നാണ്. എന്നാല്‍ ഞങ്ങള്‍ മനുഷ്യരാണ് തെറ്റ് പറ്റും. രണ്ടാം യു.പി.എ സര്‍ക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ കഴിഞ്ഞില്ല. താനിത് സന്തോഷത്തോടെയല്ല പറയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ ഒരു മതിലുണ്ട്. അത് പൊളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.
ഈ പ്ലീനറി സമ്മേളനത്തില്‍ രാജ്യം കണ്ടത് എതിരാളില്‍ പരിഹസിക്കുന്ന രാഹുല്‍ ഗാന്ധിയെയല്ല. രാഷ്ട്ര ശില്‍പിയായ നെഹ്‌റുവിന്റെ പിന്‍മുറക്കാരനെയാണ്. രാജ്യം കണ്ട കരുത്തയായ പ്രധാനമന്ത്രിയായ ഇന്ദിരയുടെ കൊച്ചുമകനെയാണ്. ഇത് അവര്‍ പറഞ്ഞ അമുല്‍ ബേബിയല്ല; ഭാവി ഇന്ത്യയുടെ പ്രതീക്ഷയാണ്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala18 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala19 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

