Video Stories
വ്യായാമം ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കണം

സ്ഥിരമായ വ്യായമം ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ, ശരീരത്തിന് നല്ലതാണെന്നു കരുതി കഠിനാധ്വാനം ചെയ്യുന്ന പലതും വിപരീത ഫലമാണ് ചെയ്യുക. ഇവ ശ്രദ്ധിക്കുക
എല്ലാ ദിവസവും ഒരേ സമയത്ത് ഒരേ അളവില്‍ വ്യായാമം ചെയ്യുക. പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. വര്‍ക്കൗട്ട് ചെയ്യുന്നത് ആസ്വദിക്കാവുന്ന തരത്തില്‍ ആയിരിക്കണം. വ്യായാമം ശരീരത്തിനൊപ്പം മനസ്സിനും ആഹ്ലാദം പകരുന്നതാവണം. ഇല്ലെങ്കില്‍ മടുപ്പ്, വ്യായമത്തോടുള്ള വിരക്തി എന്നിവ ഉണ്ടാകാം.
തുറസ്സായതും വായു സഞ്ചാരമുള്ളതുമായ സ്ഥലത്ത് വ്യായാമം ചെയ്യുക. ടെറസ്, ഗാര്‍ഡന്‍ എന്നിവ പറ്റിയ സ്ഥലങ്ങളാണ്. വീട്ടിനുള്ളിലാണ് വര്‍ക്കൗട്ട് ചെയ്യുന്നതെങ്കില്‍ ജനലുകള്‍ തുറന്നിടുക. ഭക്ഷണമൊന്നു കഴിക്കാതെ വര്‍ക്കൗട്ട് ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കുമെന്ന ധാരണ തെറ്റാണ്. ലഘുവായ ഭക്ഷണം കഴിച്ച് അല്‍പസമയം വിശ്രമിച്ച ശേഷം വര്‍ക്കൗട്ട് തുടങ്ങുക. വര്‍ക്കൗട്ടിനിടയില്‍ നിന്നായി ശ്വാസമെടുക്കുക. ഇടവേളകളില്‍ ശ്വാസം ഉള്ളിലേക്കെടുത്ത് അല്‍പസമയം കഴിഞ്ഞ ശേഷം പതുക്കെ റിലീസ് ചെയ്യുക. എക്‌സര്‍സൈസിന്റെ തുടക്കത്തില്‍ തന്നെ സ്‌ട്രെച്ച് ചെയ്യരുത്. ചെറിയ വ്യായമങ്ങളുമായി ശരീരം വാം ആയതിനു ശേഷമേ സ്‌ട്രെച്ചെ ചെയ്യാവൂ.
വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം ഇടക്കിടെ വെള്ളം കുടിച്ചുകൊണ്ട് ശരീരത്തിന് തിരികെ നല്‍കുക. വര്‍ക്കൗട്ട് തുടങ്ങുമ്പോള്‍ വെള്ളം കൂടെ കരുതുക. ദാഹം തോന്നുന്നതിനു മുമ്പുതന്നെ അല്‍പാല്‍പമായി വെള്ളം കുടിക്കാം. ശരീരം മെലിയുക എന്നത് ഒരു വലിയ കാര്യമായി കരുതരുത്. തടിയോ മെലിച്ചിലോ അല്ല പ്രധാനം ആരോഗ്യമാണ്.
വ്യായാമത്തിന് ഒരു ദിവസം കൊണ്ടോ രണ്ടു ദിവസം കൊണ്ടോ പ്രത്യക്ഷ ഫലം നല്‍കാന്‍ കഴിയണമെന്നില്ല. തുടര്‍ച്ചയായി ചെയ്യുമ്പോഴേ ഫലം കാണൂ. ഓരോ ദിവസവും വ്യായമത്തിനു മുമ്പ് മെഷറിംഗ് ടേപ്പ് ഉപയോഗിച്ച് അരവണ്ണം അളന്ന് രേഖപ്പെടുത്തുക.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്; അന്തിമ ഒരുക്കങ്ങള് നേരിട്ട് വിലയിരുത്തി നേതാക്കള്
-
More3 days ago
‘സാമ്രാജ്യത്വം തുലയട്ടെ’, ഓഗസ്റ്റ് 9; ഇന്ന് നാഗസാക്കി ഓര്മദിനം
-
india3 days ago
കുല്ഗാമിലെ സംഘര്ഷത്തില് രണ്ടു സൈനികര്ക്ക് വീരമൃത്യു; ഭീകരര്ക്കായുള്ള തിരച്ചില് തുടരുന്നു
-
kerala3 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില് മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര് തല്ലിക്കൊന്നു
-
film3 days ago
ലാലേട്ടനെ തൊടാന് ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില് വോട്ട് ചേര്ത്തു’; ആരോപണവുമായി തൃശൂര് ഡിസിസി പ്രസിഡന്റ്
-
india3 days ago
ചെന്നൈ സൂപ്പര് കിങ്സ് വിടാനൊരുങ്ങി അശ്വിന്