Connect with us

india

അമിത് ഷാക്ക് കോവിഡ്

Published

on

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ത്തന്നെ ടെസ്റ്റിനു വിധേയനായിരുന്നു. തുടര്‍ന്നാണ് കോവിഡ് ഫലം പോസിറ്റിവാണെന്നു കണ്ടെത്തിയത്.

ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അമിത് ഷായുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് സെല്‍ഫ് ഐസലേഷനില്‍ പോകണമെന്നും ആവശ്യമെങ്കില്‍ പരിശോധന നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അജിത് കുമാര്‍- ആർഎസ്എസ് കൂടിക്കാഴ്ച ഡിജിപി ‌അന്വേഷിക്കും; വീഴ്ച കണ്ടെത്തിയാൽ നടപടിയെടുത്തേക്കും

കൂടിക്കാഴ്ചയിൽ സർവീസ് ചട്ടലംഘനമോ അധികാര ദുർവിനിയോഗമോ ഉണ്ടോ എന്നായിരിക്കും അന്വേഷിക്കുക.

Published

on

അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷിക്കാന്‍ തീരുമാനം. ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് നേരിട്ടാണ് അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘത്തിലെ ആര്‍ക്കും ഇതിന്റെ ചുമതല നല്‍കേണ്ടെന്നാണ് തീരുമാനം. കൂടിക്കാഴ്ചയില്‍ സര്‍വീസ് ചട്ടലംഘനമോ അധികാര ദുര്‍വിനിയോഗമോ ഉണ്ടോ എന്നായിരിക്കും അന്വേഷിക്കുക. വീഴ്ച കണ്ടെത്തിയാല്‍ നടപടിയെടുക്കാനും ആലോചനയുണ്ട്. ഈ അന്വേഷണമായിരിക്കും ആദ്യം പൂര്‍ത്തിയാക്കുക. ഇതിനു ശേഷമായിരിക്കും അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളിലെ അന്വേഷണം.

ഏറ്റവും ഗുരുതര ആരോപണം എന്ന നിലയ്ക്കാണ് എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെക്കുറിച്ച് ആദ്യംതന്നെ അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഡിജിപിയുടെ നീക്കം. സന്ദര്‍ശനം എഡിജിപി എന്ന നിലയ്ക്കായിരുന്നോ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നോ എന്നൊക്കെയും അന്വേഷിക്കും.

ആര്‍എസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നത് സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ആര്‍എസ്എസ്-എഡിജിപി കൂടിക്കാഴ്ച സംബന്ധിച്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും സര്‍ക്കാര്‍ ഇത് അവഗണിച്ചത് ചൂണ്ടിക്കാട്ടി പ്രതിപക്ഷമടക്കം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ച നടന്നതായി എഡിജിപി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.

വിഷയത്തില്‍ ഇപ്പോള്‍ പാര്‍ട്ടി പോലും സര്‍ക്കാരിനെ കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം നടത്താനുള്ള തീരുമാനം.ഇതോടെ സര്‍ക്കാരും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കടുത്ത പ്രതിരോധത്തിലായതോടെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയുമായിട്ടായിരുന്നു എഡിജിപിയുടെ കൂടിക്കാഴ്ച. 2023 മെയ് രണ്ടിന് തൃശൂരിലാണ് കൂടിക്കാഴ്ച നടന്നത്. ആര്‍എസ്എസ് നേതാവ് താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് എം.ആര്‍ അജിത്കുമാര്‍ സ്വകാര്യ വാഹനത്തിലെത്തി. ആര്‍എസ്എസിന്റെ പോഷക സംഘടനയുടെ നേതാവിന്റെ കാറിലാണ് എത്തിയത്.

തൃശ്ശൂര്‍ പാറമേക്കാവ് വിദ്യാമന്ദിരത്തില്‍ നടന്ന ആര്‍എസ്എസ് ക്യാമ്പിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഇതു സംബന്ധിച്ച് തൃശൂരിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൈമാറിയിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ച എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന് അജിത് കുമാര്‍ നല്‍കിയ വിശദീകരണം. അജിത്കുമാറിനെ മാറ്റാന്‍ ഇടതുമുന്നണിക്കുള്ളില്‍ സമ്മര്‍ദമേറിയിട്ടുണ്ട്. കൂടിക്കാഴ്ച എന്തിനെന്നറിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ഗൂഡാലോചനകള്‍ പുറത്തുവരട്ടെയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും പറഞ്ഞിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും തൃശൂരില്‍ ബിജെപിയെ ജയിപ്പിക്കാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കാനുമാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച ആര്‍എസ്എസ്- സിപിഎം ഡീലിന്റെ ഭാ?ഗമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. അജിത് കുമാര്‍ മുഖ്യമന്ത്രിക്ക് ദൂതുമായി പോയതാണ് എന്നതില്‍ സംശയമില്ലെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Continue Reading

india

ബി.ജെ.പിയോടും മോദിയോടുമുള്ള ഭയം ജനങ്ങൾക്ക് ഇല്ലാതായി: രാഹുൽ ഗാന്ധി

ത്രിദിന സന്ദര്‍ശനത്തിനായി യു.എസിലെത്തിയ രാഹുല്‍ ടെക്സാസിലെ ഡാളസില്‍ നടന്ന ഇന്ത്യന്‍ പ്രവാസി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

Published

on

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായതായി കോണ്‍ഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ത്രിദിന സന്ദര്‍ശനത്തിനായി യു.എസിലെത്തിയ രാഹുല്‍ ടെക്സാസിലെ ഡാളസില്‍ നടന്ന ഇന്ത്യന്‍ പ്രവാസി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

‘തെരഞ്ഞെടുപ്പ് ഫലം വന്ന് മിനിറ്റുകള്‍ക്കുള്ളില്‍, ഇന്ത്യയില്‍ ആരും ബി.ജെ.പിയെയോ ഇന്ത്യന്‍ പ്രധാനമന്ത്രിയെയോ ഭയപ്പെടുന്നില്ലെന്ന് ഞങ്ങള്‍ കണ്ടു.’ തെരഞ്ഞെടുപ്പ് ഫലം തന്റെയോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ വിജയമല്ലെന്നും ഇന്ത്യന്‍ ജനതയുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തുരങ്കം വയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ജനങ്ങള്‍ നിലകൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

”ഞങ്ങളുടെ മതത്തിനും നമ്മുടെ സംസ്ഥാനത്തിനും എതിരായ ആക്രമണം ഞങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല,” ആര്‍എസുംഎസും കോണ്‍ഗ്രസും തമ്മിലുള്ള ആശയപരമായ വ്യത്യാസങ്ങളെക്കുറിച്ച് രാഹുല്‍ വിശദീകരിച്ചു. ”ഇന്ത്യ ഒരു ആശയമാണെന്ന് ആര്‍എസ്എസ് വിശ്വസിക്കുന്നു, ഇന്ത്യ ആശയങ്ങളുടെ ബഹുസ്വരമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ജാതിയോ മതമോ ഭാഷയോ പാരമ്പര്യമോ പരിഗണിക്കാതെ എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള ആളുകളുടെ പങ്കാളിത്തം ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ‘ഇതാണ് പോരാട്ടം, പ്രധാനമന്ത്രി ഇന്ത്യന്‍ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ വ്യക്തമായി മനസ്സിലാക്കിയപ്പോള്‍ തെരഞ്ഞെടുപ്പില്‍ പോരാട്ടം വ്യക്തമായി” ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തെ കേന്ദ്രീകരിച്ചുള്ള തന്റെ സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പൊതുജനങ്ങളില്‍ പ്രതിധ്വനിച്ചുവെന്ന് രാഹുല്‍ ഊന്നിപ്പറഞ്ഞു.

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും യുഎസ് നിയമനിര്‍മാതാക്കളുമായും രാഹുല്‍ സംവദിക്കും. ഞായറാഴ്ചയാണ് രാഹുല്‍ യുഎസിലെത്തിയത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിട്രോഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇന്ത്യന്‍ പ്രവാസി അംഗങ്ങളും ചേര്‍ന്ന് ടെക്സാസിലെ ഡാളസിലെ വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. ”സന്ദര്‍ശന വേളയില്‍ നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്ന അര്‍ത്ഥവത്തായ ചര്‍ച്ചകളിലും ഉള്‍ക്കാഴ്ചയുള്ള സംഭാഷണങ്ങളിലും ഏര്‍പ്പെടാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്” എന്ന രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Continue Reading

india

പ്രശസ്ത ഭക്തിഗായകന്‍ കനയ്യ മിത്തല്‍ കോണ്‍ഗ്രസില്‍ ചേരും

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

ഹിന്ദു ഭക്തി ഗായകന്‍ കനയ്യ മിത്തല്‍ കോണ്‍ഗ്രസില്‍ ചേരും. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി കനയ്യ പാടിയ ‘ജോ രാം കോ ലായെ ഹേ’ ഗാനം ബി.ജെ.പി ഇത്തവണ വ്യാപകമായി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു കനയ്യ മിത്തല്‍. ഇത്തവണ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നുവെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ അദ്ദേഹം പുറത്തായിരുന്നു.

ബിജെപി അവഗണയില്‍ പ്രതിഷേധിച്ചാണ് കനയ്യ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്നാണു സൂചന. എന്നാല്‍, ബിജെപിയുമായി ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമമായ ‘എബിപി ലൈവി’നോട് പ്രതികരിച്ചു. ഇതുവരെയും ഞാന്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍, കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട വിനേഷ് ഫോഗട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതു കണ്ടാണ് എനിക്കും ഇത്തരമൊരു ആലോചനയുണ്ടായത്. വിനേഷിനെ പിന്തുണയ്ക്കാനായി കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കനയ്യ പറഞ്ഞു.

എല്ലാവരും കോണ്‍ഗ്രസില്‍ ചേരേണ്ട ഒരു സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളത്. വരുംതലമുറയ്ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലുള്ളവരെല്ലാം രാമന്റെ വിമര്‍ശകരല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ രാമനെ സ്നേഹിക്കുന്നവരുമുണ്ട്. സനാതന ധര്‍മക്കാരും അവിടെയുണ്ട്. എല്ലാവരും സനാതനക്കാരാകണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതില്‍ പാര്‍ട്ടി വ്യത്യാസമില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും കനയ്യ മിത്തല്‍ പറഞ്ഞു.

Continue Reading

Trending