ലണ്ടന്‍: കോടിക്കണക്കിന് പേര്‍ അംഗങ്ങളായ അശ്ലീല വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ പേര് വിവരങ്ങള്‍ ചോര്‍ന്നു. അഡള്‍ട്ട്ഫ്രണ്ട്‌ഫൈന്റര്‍ എന്ന വെബ്‌സൈറ്റില്‍ അംഗങ്ങളായ 400 മില്യണിലേറെ പേരുടെ വിവരങ്ങളാണ് ഹാക്കര്‍മാരുടെ അക്രമണത്തില്‍ തകര്‍ന്നത്.

അഡല്‍റ്റ് ഡേറ്റിങ് വെബ്‌സൈറ്റായ ഫ്രണ്ട് ഫൈന്റര്‍ നെറ്റ് വര്‍ക്കിന്റെ വെബ്‌സൈറ്റുകളാണ് തകര്‍ന്നത്. അഡല്‍റ്റ് ഫ്രണ്ട് ഫൈന്റര്‍ സൈറ്റിന്റെ 300 മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങളും, കാംസ്‌ഡോട്ട്‌കോമിന്റെ 60 മില്യണ്‍, പെന്തോസ്, സ്ട്രിപ്പ്‌ഷോ, ഐകാംസ് തുടങ്ങിയ സൈറ്റുകളുടേതടക്കം 4,12,214,295 പേരുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.

ഉപഭോക്താക്കളുടെ ഇമെയില്‍ വിലാസം, അവസാനമായി ലോഗിന്‍ ചെയ്ത ഐപി അഡ്രസ, പാസ്വേര്‍ഡ് തുടങ്ങിയവയാണ് ചോര്‍ന്നത്. ഇത്രയും പേരുടെ വിവരങ്ങള്‍ ഒന്നിച്ചു ഹാക്ക് ചെയ്യപ്പെടുന്നത് ആദ്യമായാണ്.