വിക്കറ്റിനു പിറകില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണെങ്കില്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ ക്രീസ് വിടാന്‍ മടിക്കും. അവിശ്വസനീയ വേഗത്തില്‍ ധോണി പണിതീര്‍ത്തിരിക്കും എന്നത് തന്നെ കാരണം.

ടെസ്റ്റില്‍ നിന്ന് ധോണി വിരമിച്ചതോടെ കീപ്പറുടെ ഗ്ലൗസ് കൈയിലെത്തിയത് സാഹയുടെ കൈകളിലാണ്. തന്റെ പ്രകടനം ധോണിയോട് താരതമ്യം ചെയ്യപ്പെടുമെന്നതാണ് സാഹ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ഓരോ മത്സരം തോറും ധോണിക്കൊത്ത പകരക്കാരന്‍ തന്നെയാണ് താനെന്ന് തെളിയിക്കുകയാണ് സാഹ.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സാഹയുടെ ധോണി സ്‌റ്റൈല്‍ പ്രകടനം ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. വിക്കറ്റിലേക്ക് നോക്കാതെ പന്ത് നേരെയെറിഞ്ഞത് ധോണി സ്‌റ്റൈലില്‍. ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ഇരുപത്തിയൊന്നാം ഓവറിലെ അവസാന പന്തിലാണ് ധോണി ശൈലിയിലുള്ള ബാക്ക് ഫ്‌ലിക്കിലൂടെ സാഹ അരങ്ങേറ്റ പരമ്പര കളിക്കുന്ന ഹമീദിനെ റണ്‍ ഔട്ടാക്കിയത്.

ജയന്ത് യാദവ് എറിഞ്ഞുകൊടുത്ത പന്ത് വിക്കറ്റിന് മുന്നില്‍ നിന്ന് ശേഖരിച്ച് സ്റ്റമ്പ് ഇളക്കാനുള്ള നിലയിലായിരുന്നില്ല സാഹ. സമയമൊട്ടും കളയാതെ മനോഹരമായി തന്നെ സാഹ പന്ത് വിക്കറ്റിലേക്കിട്ടു. ഉജ്വലമായ റണ്‍ഔട്ട്‌