ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയിലെ സംസ്ഥാന സെക്രട്ടറിയേറ്റ് മന്ദിരത്തിലുള്ള മമതയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

ആര്‍.ബി.ഐ സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനാണ് ഉര്‍ജിത് പട്ടേല്‍ കൊല്‍ക്കത്ത ശാഖയില്‍ എത്തിയത്. ഉര്‍ജിത് പട്ടേല്‍ വരുന്നുണ്ടെന്നറിഞ്ഞ് തൃണമൂല്‍, സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേതുടര്‍ന്നാണ് യോഗശേഷം ഉര്‍ജിത് പട്ടേല്‍ സെക്രട്ടറിയേറ്റ് മന്ദിരത്തിലെത്തി മമതയെ കണ്ടത്. നല്ല ചര്‍ച്ചയായിരുന്നുവെന്ന് കൂടിക്കാഴ്ചക്കു ശേഷം പുറത്തെത്തിയ ഉര്‍ജിത് പട്ടേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൂടിക്കാഴ്ചയില്‍ സംതൃപ്തയാണെന്നും സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആര്‍.ബി.ഐ ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിച്ചെന്നും മമതാ ബാനര്‍ജിയും പ്രതികരിച്ച