എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മുഖം വീണ്ടും കെടുന്നു. മുന്‍ മന്ത്രി ഇ.പി. ജയരാജന് പിന്നാലെ മന്ത്രി എ. കെ ബാലനും ബന്ധു നിയമന വിവാദത്തില്‍. ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആര്‍ദ്രം മിഷന്റെ മാനേജമെന്റ് കണ്‍സല്‍റ്റന്റായി എ.കെ ബാലന്‍ ഭാര്യ ഡോ.പി കെ ജമീലയെ നിയമിച്ചതാണ് വിവാദത്തിലായിരിക്കുന്ന്ത്.

തസ്തികയിലേക്ക് മറ്റു മൂന്നുപേര്‍ അപേക്ഷിച്ചെങ്കിലും അഭിമുഖത്തിന്് പി.കെ ജമീല മാത്രമാണ് പങ്കെടുത്തതാണ് എന്നാണ് റിപ്പോര്‍ട്ട്. അഭിമുഖം നടന്ന ഹാളില്‍ മറ്റൊരാളും ഉണ്ടായിരുന്നെങ്കിലും മന്ത്രിയുടെ ഭാര്യ ഇതില് പങ്കെടുക്കാന്‍ എത്തിയതോയെ അയാള്‍ മടങ്ങുകയായിരുന്നവത്രെ. മേേനാരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.