Connect with us

Video Stories

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പറയാതെ പോകുന്നത്

Published

on

ഇന്ത്യയിലെ മുസ്‌ലിംകളെയും ദലിതരെയും ആദിവാസികളെയും മുമ്പെങ്ങുമില്ലാത്ത വിധം ഭയം കീഴ്‌പ്പെടുത്തിയിരിക്കുന്നു. കാല്‍ വിരല്‍ത്തുമ്പ് മുതല്‍ ഉച്ചി വരെ അവരെ ഭീതി ഗ്രസിച്ചിരിക്കുന്നു. സംരക്ഷകരാവേണ്ട സ്റ്റേറ്റും ഫെഡറല്‍ സംവിധാനങ്ങളും ഒറ്റുകാരും മരണവാഹകരുമായി മാറിയിരിക്കുന്നുവെന്ന തിരിച്ചറിവ് ആരെയാണ് ചകിതരാക്കാത്തത്.

ഇന്ന് ഭോപ്പാല്‍, ഇന്നലെ സൊഹ്‌റാബുദ്ധീന്‍, അന്ന് ഇഷ്‌റത്ത് ജഹാന്‍… ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും അപര സ്‌ഫോടനങ്ങളും അരങ്ങ് തകര്‍ക്കുകയാണ്. പ്രതികള്‍ക്ക് മാത്രം ഒരു മാറ്റവുമില്ല; രണ്ടാമതൊരു മതവും. പ്രതികരിച്ചവരുടെ തരവും ജാതിയും നോക്കി രാജ്യദ്രോഹി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാത്തു നില്‍ക്കുന്ന ‘ഗവണ്‍മെന്റ് ഏജന്‍സികളു’ടെ തുറിച്ചു നോട്ടത്തെ ഭയന്ന് ബാലന്‍സിങ് മന്ത്രങ്ങള്‍ ജപിക്കാന്‍ വിധിച്ച വരിയുടക്കപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധികളാവാനായി സിരകളില്‍ ഇനിയും ചോരയോട്ടം തുടരേണ്ടതുണ്ടോ? ജീവിക്കുന്ന ജഡങ്ങളേക്കാള്‍ സഹ ജീവിക്ക് വളമാവേണ്ട മൃതദേഹങ്ങളാണ് അഭികാമ്യം എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സമാധാന സ്ഥാപനങ്ങളെയും സായാഹ്ന പ്രഭാഷകരെയും കടന്ന് അത് തിരുമുറ്റത്തുമെത്തും. അന്നും കട്ട പിടിച്ച മൗനം നമ്മുടെ അകത്തളങ്ങളെ അശ്ലീലമാക്കും; തീര്‍ച്ച.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മീഡിയക്കിന്ന് പുത്തരിയല്ല. പതിവ് നടുക്കവും ഞെട്ടലും അല്‍പം ചില ഇന്‍വെസ്റ്റിഗേഷന്‍ ചെപ്പടികളും ഒഴിച്ചു നിര്‍ത്തിയാല്‍ അതിര്‍ത്തിയിലെ മൂന്ന് റൗണ്ട് വെടി കൊണ്ടോ ഒരു സര്‍ജിക്കല്‍ അറ്റാക്ക് തള്ളല് കൊണ്ടോ അവസാനിപ്പിക്കാവുന്നതാണ് ഓരോ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് കൊലപാതകങ്ങളും. ഫാഷിസ്റ്റ് പ്രതിനിധികള്‍ രാജ്യമോ സംസ്ഥാനമോ ഭരിച്ച കാലമത്രയും ഇത്തരം ‘അപസര്‍പ്പകാക്രമണങ്ങള്‍’ നമ്മുടെ കാതുകളെ അലോസരപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, എത്രയെണ്ണത്തില്‍ സത്യസന്ധമായ അന്വേഷണം നടന്നിട്ടുണ്ട്? എത്ര അന്വേഷണ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണ്ടിട്ടുണ്ട്?

പുറത്ത് വിട്ട കണക്ക് പ്രകാരം, 2009 ഏപ്രില്‍ ഒന്നു മുതല്‍ 2013 ഫെബ്രുവരി 15 വരെയുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ മാത്രം ഇന്ത്യയില്‍ 555 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ് 138. മണിപ്പൂര്‍ 62, അസം 52, ബംഗാള്‍ 35, ജാര്‍ഖണ്ഡ് 30, ഛത്തീസ്ഗഡ് 29 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ എണ്ണങ്ങള്‍.

ഇതിന് പുറമെ, കശ്മീരില്‍ സേന നടത്തിയ ഏറ്റുമുട്ടലുകളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 500ലേറെ സൈനികര്‍ ഈ കേസുകളില്‍ പ്രതികളാണ്.

ഭോപ്പാല്‍ ജയില്‍ചാട്ടവും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും തന്നെയെടുക്കുക. വിളക്കിച്ചേര്‍ക്കാന്‍ കഴിയാത്ത ഒരുപാട് കണ്ണികള്‍ ഈ തിരക്കഥയിലുണ്ടെന്നത് വ്യക്തം. അത്യാധുനിക സൗകര്യങ്ങളും ഹൈ സെക്യൂരിറ്റി ഉപകരണങ്ങളുമുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിന്റെ താഴുകള്‍ മൂന്ന് സെക്ടറുകളിലായി എട്ട് സെല്ലുകളില്‍ പാര്‍പ്പിച്ചിരുന്ന വിചാരണത്തടവുകാര്‍ ടൂത്ത് ബ്രഷും മരക്കട്ടകളുമുപയോഗിച്ച് തുറക്കുക, പതിവിന് വിപരീതമായി രണ്ട് ഗാര്‍ഡുമാര്‍ മാത്രം. സെക്യൂരിറ്റിക്കായി ചുമതലപ്പെടുത്തിയ കോമ്പൗണ്ടില്‍ വെച്ച് പ്ലേറ്റും സ്പൂണുമുപയോഗിച്ച് കൊലപാതകം നടത്തുക, ഇരുപതടിയിലധികം ഉയരമുള്ള മതില്‍ മുകളില്‍ ആരുടെയും സഹായമില്ലാതെ ഏതാനും ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി കനത്ത വോള്‍ട്ടേജുള്ള വൈദ്യുതിക്കമ്പികളെ അതിജീവിച്ച് പുറത്ത് ചാടുക, അപ്രതീക്ഷിതമായി സി.സി.ടി.വി പ്രവര്‍ത്തന രഹിതമാവുക, ആയുധധാരികളായ വാച്ച് ടവര്‍ ഗാര്‍ഡുകളെ വെട്ടിച്ച് നാടും നഗരവും പ്രകാശവുമായി ഉണര്‍ന്ന് നില്‍ക്കുന്ന ദീപാവലി ദിനത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം കൂട്ടമായി സഞ്ചരിക്കുക, എട്ട്‌പേരും ഒരേ സ്‌പോര്‍ട്‌സ് ഷൂവും വാച്ചും (അതും പിടിക്കാന്‍ വന്ന പൊലീസുകാരന്‍ ധരിച്ച അതേ ഷൂ തന്നെ) ധരിച്ച് പാറമടയില്‍ കഴിച്ചുകൂട്ടുക, കോടതി വിധി വരാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ വിധി അനുകൂലമാവുമെന്ന് ഏറെക്കുറെ ഉറപ്പുണ്ടായിരിക്കേ ആയുധമൊന്നും കയ്യിലില്ലാതിരുന്നിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാതിരിക്കുക… ടാക്‌സ് വെട്ടിപ്പ് സിനിമകളിലെ ക്രൈം ത്രില്ലര്‍ കഥകള്‍ക്ക് പോലും പകരം നില്‍ക്കാന്‍ കഴിയാത്ത പൊലീസ് വിശദീകരണങ്ങളാണ് ഭോപ്പാല്‍ കേസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

പ്രതികളുടെ കയ്യില്‍ സ്പൂണും പ്ലേറ്റുകളുമടങ്ങിയ താല്‍ക്കാലിക ആയുധങ്ങളെന്ന് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്, പൊലീസിന് നേരെ നിറയൊഴിച്ചെന്ന് ഡി.ഐ.ജി രമണ്‍ സിങ്, കണ്ടെടുക്കുന്ന വീഡിയോയിലാവട്ടെ പ്ലാസ്റ്റിക് ഉറയില്‍ പൊതിഞ്ഞ ഉപയോഗിക്കാത്ത തകരക്കത്തിയും! ഇതിന് തന്നെ ഫോറന്‍സിക് പ്രോട്ടോകോള്‍ പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഭിന്നതയും.

പറഞ്ഞു വരുന്നത്, ഭോപ്പാല്‍ കേസ് ഒന്നാന്തരം ഫേക്ക് ആണ് എന്നല്ല. ഇങ്ങിനെ പകല്‍ വെളിച്ചം പോലെ വ്യക്തമായാലും വാദികളും പ്രതികളും തിരിച്ചറിയപ്പെടാന്‍ ഒരു സാധ്യതയുമില്ല എന്നാണ്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസ് ഏറ്റെടുക്കുമെന്ന് ആദ്യം അറിയിച്ച മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പിന്നീട് തിരുത്തിയതും അതിനെ അനുകൂലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജു രംഗത്തെത്തിയതും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഇനി, എന്‍.ഐ.എ അന്വേഷിച്ചാലെന്താണ് സംഭവിക്കുക? കേരളത്തില്‍ യു.എ.പി.എ ചുമത്തപ്പെട്ട കേസുകളിലും സ്‌കൂള്‍ വിവാദങ്ങളിലും അത് കണ്ടതാണ്. കൂട്ടിലിട്ട തത്തകള്‍ക്ക് പഠിപ്പിച്ചത് പറയാനേ കഴിയുകയുള്ളൂ എങ്കില്‍ ഊട്ടി വളര്‍ത്തിയ ശ്വാനന് യജമാനന് വേണ്ടി അന്യരെ കടിക്കാനുമറിയാം എന്ന വ്യത്യാസം മാത്രം.
(തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കത്ത് വിവാദം ; ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും

തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും.തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത്, കോര്‍പ്പറേഷനില്‍ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
ആരാണ് ഇത് തയ്യാറാക്കി വാട്സ് ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

 

Continue Reading

Video Stories

ഖത്തറില്‍ ഡെന്മാര്‍ക്കും തുണീഷ്യയും ഇന്ന് നേര്‍ക്കുനേര്‍

Published

on

ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് ഗ്രൂപ്പ് ഡി മല്‍സരങ്ങളുടെ തുടക്കം. അട്ടിമറിക്കാരായ ഡെന്മാര്‍ക്കിനെതിരെ ഖത്തറില്‍ ധാരാളം പിന്തുണക്കാരുള്ള തുണീഷ്യ. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് കളിക്കുന്ന ഗ്രൂപ്പായതിനാല്‍ ഡെന്മാര്‍ക്കിനും തുണീഷ്യക്കും അടുത്ത റൗണ്ട് എന്ന ലക്ഷ്യത്തില്‍ ഇന്ന് വിജയിക്കാനാവണം.

ഒരു വര്‍ഷം മുമ്പ് നടന്ന യൂറോയില്‍ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നല്ലോ ഡെന്മാര്‍ക്ക്. നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണെ നഷ്ടമായിട്ടും റഷ്യ, വെയില്‍സ്, ചെക് റിപ്പബ്ലിക് എന്നിവരെയെല്ലാം മറികടന്നവര്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നു. പിയറി എമിലി ഹോജ്ബര്‍ഗും ശ്രദ്ധിക്കേണ്ട താരം. പുതിയ കോച്ച് ജലീല്‍ കാദ്‌രിക്ക് കീഴില്‍ കരുത്തരായിരിക്കുന്നു അവര്‍. പ്രീമീയര്‍ ലീഗില്‍ സണ്ടര്‍ലന്‍ഡിനായി കളിച്ച വഹബി കസ്‌രിയാണ് തുണീഷ്യക്കാരിലെ അപകടകാരി.

Continue Reading

Video Stories

അര്‍ജന്റീനക്കാര്‍ ചില്ലറക്കാരല്ല; വേങ്ങരയില്‍ 500 പേര്‍ക്കുള്ള ബിരിയാണി ഒരുക്കി അര്‍ജന്റീന ഫാന്‍സ്

500 പേര്‍ക്കുള്ള ബിരിയാണിയാണ് ഇവിടുത്തെ അര്‍ജന്റീന ഫാന്‍സ് ഒരുക്കിയിരിക്കുന്നത്

Published

on

ആദില്‍ മുഹമ്മദ്

കളി ഖത്തറില്‍ ആണെങ്കിലും ആവേശം മലപ്പുറത്താണെന്ന് പറയുന്നത് എന്തായാലും വെറുതെയല്ല. അത് തെളിയിക്കുകയാണ് മലപ്പുറത്തെ ഓരോരോ സംഭവങ്ങളും. ഇന്നത്തെ സംഭവം മലപ്പുറം വേങ്ങരയിലാണ്. 500 പേര്‍ക്കുള്ള ബിരിയാണിയാണ് ഇവിടുത്തെ അര്‍ജന്റീന ഫാന്‍സ് ഒരുക്കിയിരിക്കുന്നത്.

മലപ്പുറം വേങ്ങര എടയാട്ടുപറമ്പിലെയും ചേക്കാലിമാടിലെയും അര്‍ജന്റീന ഫാന്‍സ് സംയുക്തമായിയാണ് തങ്ങളുടെ ടീമിന്റെ ഉദ്ഘാടനമത്സരത്തിന്റെ ഭാഗമായി 500 പേര്‍ക്കുള്ള ബിരിയാണി ഒരുക്കുന്നത്.മത്സരത്തിനു മുന്‍പ് ഇത് വിതരണം ചെയ്യുകയും ചെയ്യും. നാട്ടിലുള്ള അര്‍ജന്റീന ഫാന്‍സ് എല്ലാവരും ഒത്തുചേര്‍ന്നാണ് ഭക്ഷണത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. 80 കിലോയോളം വരുന്ന ഭക്ഷണത്തിന്റെ തയ്യാറെടുപ്പുകള്‍ കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു.

ഇന്ന് വൈകിട്ട് മൂന്നര മണിക്കാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. സൗദി അറേബ്യയാണ് എതിരാളി.

 

Continue Reading

Trending