ഐപിഎല്ലിൽ 3000 റൺസ് തികച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ. ഹൈദരാബാദിനെതിരിയായ ഇന്നത്തെ മത്സരത്തിൽ  57 പന്തിൽ നിന്ന് 82 റൺസെടുത്താണ് മലയാളി താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഐ.പി.എല്ലിൽ 3000 റൺസ് മറികടക്കുന്ന 19-ാമത്തെ താരമാണ്.117 മത്സരങ്ങളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ സീസണിലെ ഓറഞ്ച് തൊപ്പിയും സഞ്ജു തിരിച്ചു പിടിച്ചിട്ടുണ്ട്.