ദോഹ: 2032ലെ ഒളിംപിക്‌സ് നടത്താനും സന്നദ്ധമെന്ന് ഖത്തര്‍. 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഖത്തറിന്റെ പ്രഖ്യാപനം.
വേദിയൊരുക്കാനുള്ള സന്നദ്ധത രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചതായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ജൊഹാന്‍ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി അറിയിച്ചു.
ഇതാദ്യമായാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ഒളിമ്പിക്‌സ് ആതിഥേയത്വത്തിന് ഒരു രാജ്യം രംഗത്തു വരുന്നത്. 2010 ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ്, 2019 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് എന്നിവ മാതൃകാപരമായി സംഘടിപ്പിച്ച ആത്മിവിശ്വാസവുമാായണ് ഒളിമ്പിക്‌സിലേക്കുള്ള ഖത്തറിന്റെ വലിയ ചുവടുവെപ്പ്.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി െഎ.ഒ.സി പുതുനായി നടപ്പാക്കിയ 2032 ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മീഷന്‍ സിറ്റിങ്ങിലൂടെയാണ് ‘ബിഡ്’ നടപടിക്രമങ്ങളുടെ തുടക്കം. ഇന്ത്യ, ആസ്‌ട്രേലിയ, ചൈനയിലെ ഷാങ്ഹായ്, ദക്ഷിണ-ഉത്തര കൊറിയകള്‍ എന്നിവരാണ് വേദിയൊരുക്കാന്‍ സജീവമായി രംഗത്തുള്ള രാജ്യങ്ങള്‍.