സ്റ്റൈല്മന്നന് രജനീകാന്തിന്റെ കബാലിക്ക് വിമര്‍ശനവുമായി നടന് നാനാ പടേക്കറും, ഗാനരചയിതാവായ വൈരമുത്തുവും രംഗത്ത്. ചെന്നൈയിലാണ് കബാലിക്കെതിരെ വൈരമുത്തു സംസാരിച്ചത്. കബാലി ഒരു പരാജയമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ സിനിമയാണ് സൂപ്പര്‍താരമെന്നും അല്ലാതെ നടനല്ല സൂപ്പര്‍താരമെന്നും നാനാപടേക്കര് പറഞ്ഞു. സിനിമയും തിരക്കഥയും സംവിധാനവും നന്നായാല്‍ പുതുമുഖങ്ങളാണ് അഭിനയിക്കുന്നതെങ്കില്‍ പോലും വിജയിക്കും. സിനിമ കൊള്ളില്ലെങ്കില്‍ പുറത്തിറങ്ങി മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അതിന്റെ തരംഗം അവസാനിക്കുമെന്നും നാനാ പടേക്കര്‍ പറയുന്നു.
ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആരാധകര്‍ ഏറെ കാത്തിരുന്ന രജനി ചിത്രം ഏഴു റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മുന്നേറുന്നത്.
Be the first to write a comment.