ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ സി.പി.എം സംസ്ഥാന സമിതിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനു വിമര്‍ശനം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് കടകംപള്ളിക്കെതിരെ പരാമര്‍ശം. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. മന്ത്രിയുടെ നടപടുക്ക് പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനം ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയാണ്.

മന്ത്രി എന്ന നിലയില്‍ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ല. വഴിപാട് അടക്കമുള്ള കാര്യങ്ങളില്‍ സൂക്ഷമത പുലര്‍ത്താമായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിക്കു മുന്‍പും ദേവസ്വം മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. മന്ത്രിമാരുടെ മാതൃക പിന്തുടരണമെന്നും സമിതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്നു കടകംപള്ളിയും സമിതിയില്‍ സമ്മതിച്ചു.