ന്യൂഡല്‍ഹി: നാരദ ഒളിക്യാമറ വിഷയത്തില്‍ സിബിഐ അന്വേഷണം അനുവദിച്ച് കൊല്‍ക്കത്ത ഹൈകോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് ഇതുസംബന്ധിച്ച വിധിപ്രസ്താവം നടത്തിയത്.