ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റില്‍ വന്‍ സുനാമി. 7.4 തീവ്രതയേറിയ ഭൂകമ്പത്തത്തുടര്‍ന്നാണ് വമ്പന്‍ തിരമാലകള്‍ ഉയര്‍ന്നത്. ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന് 57 മൈല്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ഇന്ത്യന്‍ സമയം വൈകീട്ട് 6.30ഓടെയാണ് വന്‍തിരമാലകള്‍ ആഞ്ഞടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജനങ്ങളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ ന്യൂസിലാന്റ് പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

2011ല്‍ ന്യൂസിലാന്റിലുണ്ടായ ഭൂകമ്പത്തില്‍ 185 പേര്‍ കൊല്ലപ്പെട്ടിരുന്നു.