കൊടയ്ക്കനാല്‍: വിനോദയാത്രാ സംഘത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ശ്വാസം മുട്ടി മരിച്ചു. കൊച്ചി രാജഗിരി കോളജ് വിദ്യാര്‍ത്ഥിതോമസ് ചെറിയാന്‍, വാഹനത്തിന്റെ ഡ്രൈവര്‍ ആലപ്പുഴ സ്വദേശി ജിതിന്‍ എന്നിവരാണ് മരിച്ചത്.

കല്‍ക്കരിയില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് മരണ കാരണമെന്ന് കരുതുന്നു. ഭക്ഷണമുണ്ടാക്കാന്‍ ഇവര്‍ കല്‍ക്കരി കത്തിക്കുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു മൂന്നു വിദ്യാര്‍ത്ഥികള്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.