തമിഴ്‌നാട് മുഖ്യമന്ത്രിയായി മുന്‍മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന പനീര്‍സെല്‍വം ചുമതലയേറ്റു. ജയലളിതയുടെ മരണം സ്ഥിരീകരിച്ചയുടന്‍ രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് പനീര്‍സെല്‍വത്തിന്റെ സ്ഥാനാരോഹണം.

സംസ്ഥാനത്ത് ഭരണ പ്രതിസന്ധി തടയുന്നതിനാണ് ജയലളിതയുടെ മരണം സ്ഥിരീകരിച്ച് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പ് പനീര്‍സെല്‍വം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. മുഖ്യമന്ത്രി സ്ഥാനത്ത് പനീര്‍സെല്‍വത്തിന്റെ മൂന്നാം ഊഴമാണിത്.

പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തില്‍ പനീര്‍സെല്‍വത്തെ പാര്‍ട്ടി തലവനായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.